പെരിന്തൽമണ്ണ: നിലമ്പൂർ- പെരുമ്പിലാവ് സംസ്ഥാനപാതയിൽ ഇഴഞ്ഞുനീങ്ങുന്ന പുലാമന്തോൾ- മേലാറ്റൂർ റോഡ് പുനർനിർമാണം 2022 മേയ് മാസത്തിനകം പൂർത്തിയാക്കാൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥർക്കും കരാർ കമ്പനിക്കും നിർദേശം നൽകി.
നിർമാണം വേഗത്തിലാക്കണമെന്ന് നജീബ് കാന്തപുരം എം.എൽ.എ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു.
ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചർച്ച നടത്തിയ മന്ത്രി പെരിന്തൽമണ്ണ- പട്ടാമ്പി റോഡിൽ ജൂബിലി മുതൽ കുറച്ചുഭാഗം എം.എൽ.എയോടും ഉദ്യോഗസ്ഥരോടുമൊപ്പം സന്ദർശിച്ചു.
പണി സമയത്തിന് തീർക്കാത്തത് സംബന്ധിച്ച് പരാതികളും കേട്ടു. ഘട്ടം ഘട്ടമായി പൂർത്തീകരിക്കാൻ വർക്ക് ഷെഡ്യൂൾ ഉൾപ്പെടുത്തി കലണ്ടർ തയാറാക്കാൻ 17 ന് എം.എൽ.എയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥ യോഗം ചേരും.
മരംമുറി, വൈദ്യുതി തൂൺ നീക്കൽ, ജലവിതരണ പൈപ്പുകൾ മാറ്റൽ അടക്കമുള്ളവക്കായും വകുപ്പ് ഉദ്യോഗസ്ഥ യോഗം വിളിക്കും. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെട്ടതാണ് 30.88 കി. മീ. ഭാഗത്തെ പ്രവൃത്തി. 18 മാസംകൊണ്ട് നിർമാണം പൂർത്തിയാക്കാൻ 150.48 കോടി എസ്റ്റിമേറ്റ് തുക വരുന്ന പദ്ധതി 139.4 കോടിക്കാണ് ഹൈദരാബാദ് ആസ്ഥാനമായ കമ്പനിക്ക് കെ.എസ്.ടി.പി കരാർ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.