അങ്ങാടിപ്പുറം: വനിത-ശിശുവികസന വകുപ്പിനു കീഴിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം, ലിംഗവിവേചനം, സ്ത്രീധനം, ശൈശവ വിവാഹം എന്നിവ തടയുന്നതിന്റെ ഭാഗമായി ഓറഞ്ച് വേൾഡ് കാമ്പയിൻ അങ്ങാടിപ്പുറത്ത് നടത്തി. പഞ്ചായത്തിലെ 43 അംഗൻവാടി ജീവനക്കാർ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
അങ്ങാടിപ്പുറം കനറാ ബാങ്ക് പരിസരത്തുനിന്നും ആരംഭിച്ച റാലി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ. സഈദ ഫ്ലാഗ് ഓഫ് ചെയ്തു. ജനപ്രതിനിധികളായ ഷംശാദ് ബീഗം, സലീന താണിയൻ, കദീജ എന്നിവരും, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ സാവിത്രി, അഥീന, സൈനബ എന്നിവരും പങ്കെടുത്തു.
തിരുമാന്ധാംകുന്ന് ക്ഷേത്രവളപ്പിൽ റാലി സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.