നിലമ്പൂര്‍: തെരുവുനായുടെ ആക്രമണത്തിൽ മൂന്നുപേര്‍ക്ക് കടിയേറ്റു. നെടുമുണ്ടക്കുന്ന്, പട്ടരാക്ക, മിനര്‍വപ്പടി എന്നിവിടങ്ങളിലാണ് നായുടെ ആക്രമണമുണ്ടായത്. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം.
നിലമ്പൂര്‍ നെടുമുണ്ടകുന്ന് സ്വദേശി കാഞ്ഞിരകണ്ടന്‍ ഫാഹിമക്ക് മഞ്ചേരിയിലെ ജോലി സ്ഥലത്തുനിന്ന് നിലമ്പൂരിലേക്ക് വരുമ്പോള്‍ വീടിന് സമീപത്തെ റോഡില്‍നിന്നാണ് കടിയേറ്റത്.
ജോലി കഴിഞ്ഞു വരികയായിരുന്ന 64കാരി മിനര്‍വ പടിയിലെ മടമ്പള്ളി പാത്തുമ്മക്ക് റോഡില്‍ വച്ചും കടിയേറ്റു. ഇരുവര്‍ക്കും കാലിനാണ് കടിയേറ്റത്. പട്ടരാക്ക സ്വദേശി പുളിക്കല്‍ നജ ഫാത്തിമ എന്ന ആറ് വയസുകാരിക്ക് കൈക്കാണ് കടിയേറ്റത്. കുട്ടി മാതാവിനൊപ്പം പോകുമ്പോള്‍ നായ് ആക്രമിക്കുകയായിരുന്നു. മൂന്നുപേരും നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.