വേങ്ങര: രോഗിയായ അമ്മയും രണ്ട് പെൺകുട്ടികളുമടങ്ങുന്ന നിർധന കുടുംബം ബി.പി.എൽ റേഷൻ കാർഡ് അനുവദിച്ചുകിട്ടാൻ മുട്ടാത്ത വാതിലുകളില്ല. നിത്യ വരുമാനമില്ലാത്ത ഈ കുടുംബത്തിന് അനുവദിച്ച പൊതുവിഭാഗത്തിൽപെട്ട റേഷൻ കാർഡ് മാറ്റി ബി.പി.എൽ വിഭാഗത്തിൽപെട്ട കാർഡ് അനുവദിക്കാൻവേണ്ടി കയറിയിറങ്ങാത്ത സർക്കാർ ഓഫിസുകൾ ഇനിയില്ലെന്ന് ഇവർ പറയുന്നു.
വേങ്ങര ഗ്രാമ പഞ്ചായത്തിൽ മൂന്നാം വാർഡിലെ പരപ്പൻചിനയിൽ പഴയ ഓടിട്ട വീട്ടിൽ താമസിക്കുന്ന അമ്പാടി സുലൈഖയാണ് ഈ ഹതഭാഗ്യ. രോഗികളായ രണ്ട് പെൺകുട്ടികളെക്കൂടി പരിചരിക്കാൻ കഴിയാത്തതിനാൽ ദൂരെയുള്ള അഗതി മന്ദിരത്തിൽ ആക്കിയിരിക്കുകയാണ് ഈ കുടുംബം.
ഇവരെ ബി.പി.എൽ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനായി വേങ്ങര ഗ്രാമ പഞ്ചായത്തിലെ ഗ്രാമ സേവകൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അത് പോലെ ഗ്രാമ പഞ്ചായത്ത് അധികൃതരും ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെടുത്തിയ കുടുംബമാണെന്ന് സാക്ഷ്യപത്രം നൽകിയിട്ടുണ്ട്. ഇതൊക്കെ സമർപ്പിച്ചിട്ടും ഇവർക്ക് ബി.പി.എൽ റേഷൻ കാർഡ് അനുവദിക്കാൻ അധികൃതർക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല.
ഈ നീതി നിഷേധത്തിനെതിരെ, മന്ത്രിമാരുടെ താലൂക്ക്തല അദാലത്തായ ‘കരുതലും കൈത്താങ്ങും’ പരിപാടിയിൽ പരാതി നൽകി കാത്തിരിക്കുകയാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.