പെരിന്തൽമണ്ണ: മലപ്പുറം ലോക്സഭ മണ്ഡലത്തിലെ റെയിൽവേ സംബന്ധിച്ച അടിയന്തര പ്രശ്നങ്ങൾക്ക് പരിഹാരം തേടി ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകി. വള്ളിക്കുന്ന് സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന് മതിയായ ഉയരം ഇല്ലാത്തതിനാൽ അപകടങ്ങൾ കൂടുന്നതിന് പരിഹാരം വേണമെന്നാണ് മുഖ്യപരാതി.
കണ്ണൂർ എക്സ്പ്രസിനും പരശുറാം എക്സ്പ്രസിനും ഷൊർണൂർ- കണ്ണൂർ മെമു എക്സ്പ്രസിനും വള്ളിക്കുന്നിൽ സ്റ്റോപ് അനുവദിക്കുക, നിലമ്പൂരിൽനിന്ന് കൊച്ചുവേളിയിലേക്കുള്ള രാജ്യറാണി എക്സ്പ്രസ് നാഗർകോവിലിലേക്ക് നീട്ടുക തുടങ്ങിയവയും ഉന്നയിച്ചു. വള്ളിക്കുന്നിൽ പ്ലാറ്റ്ഫോം ഉയർത്തുന്ന കാര്യത്തിന് പ്രഥമ പരിഗണന നൽകുമെന്ന് മന്ത്രി ഉറപ്പുനൽകി.
മേലാറ്റൂർ, ചെറുകര, പട്ടിക്കാട് സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളിൽ 12 കോച്ചുകൾ നിർത്തിയിടാനുള്ള സൗകര്യം 18 കോച്ചുകൾക്കായി വിപുലീകരിക്കുക, തുവ്വൂരിലും കുൽക്കല്ലൂരിലും ക്രോസിങ് സ്റ്റേഷൻ അനുവദിക്കുക, ഡബിൾ ഡക്കർ ട്രെയിൻ കോഴിക്കോട്- കോയമ്പത്തൂർ- - ബംഗലൂരു റൂട്ടിലും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.