മുസ്‍ലീം ലീഗി​​േൻറത് ഫാഷിസത്തോട് സന്ധിയാകുന്ന നിലപാട് -ദഹ് ലാൻ ബാഖവി

മലപ്പുറം: ഫാഷിസത്തോട് എക്കാലത്തും സന്ധിയാവുന്ന നിലപാടാണ് മുസ്‍ലീം ലീഗിനുള്ളതെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രവര്‍ത്തക സമിതിയംഗം കെ.കെ.എസ്.എം ദഹ് ലാന്‍ ബാഖവി. രാജ്യത്തിന്റെ വീണ്ടെടുപ്പിന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയ്ക്ക് മലപ്പുറം ജില്ല കമ്മിറ്റി നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാലാകാലങ്ങളായി മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് രണ്ട് എം പിമാർ പാർലമെൻ്റിൽ എത്തിയിട്ട് അവർ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് വ്യക്തമാക്കണം. സാമൂഹിക നീതി ഉറപ്പാക്കുന്ന സംവരണതത്വങ്ങൾ അട്ടിമറിക്കപ്പെടുമ്പോഴോ ആരാധനാലയങ്ങൾ തകർക്കപ്പെടുമ്പോഴോ ആൾക്കൂട്ടം തല്ലിക്കൊല്ലുമ്പോഴോ ആർജ്ജവത്തോടെ നിലപാടെടുക്കാൻ ലീഗിന് കഴിഞ്ഞിട്ടില്ല. ബാബരി ഭൂമിയിൽ ശിലാന്യാസം നടത്തിയപ്പോഴും മസ്ജിദ് നിയമവിരുദ്ധമായി തകർക്കപ്പെട്ടപ്പോഴും കോൺഗ്രസിനെ പിന്തുണച്ച ലീഗ് അന്യായമായി കെട്ടിപ്പൊക്കിയ ക്ഷേത്രത്തിന് പിന്തുണയർപ്പിച്ച് ആർ.എസ്. എസ് വിധേയത്വം പ്രകടിപ്പിക്കുകയാണ്. രാജ്യത്തെ രക്ഷിക്കാൻ മുന്നണിയുണ്ടാക്കിയവർ സ്വന്തം രക്ഷയ്ക്കായി നെട്ടോട്ടം ഓടുകയാണെന്ന് ദഹ് ലാൻ ബാഖവി ക​ുറ്റപ്പെടുത്തി.


ജില്ല പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടന്‍ മൂവാറ്റുപുഴ അഷ്റഫ് മൗലവി, വൈസ് ക്യാപ്ടന്‍ തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം വി ടി ഇഖ്‌റാമുല്‍ ഹഖ്, സംസ്ഥാന സമിതിയംഗം ഡോ. സി എച്ച് അഷ്‌റഫ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സാദിഖ് നടുത്തൊടി, മുര്‍ഷിദ് ഷെമീം, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ലൈല ശംസുദ്ദീന്‍ സംസാരിച്ചു.

എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുല്‍ ഹമീദ്, ജാഥാ വൈസ് ക്യാപ്ടന്‍ റോയ് അറയ്ക്കല്‍, ജനറല്‍ സെക്രട്ടറിമാരായ അജ്മല്‍ ഇസ്മാഈല്‍, പി.പി. റഫീഖ്, സംസ്ഥാന സെക്രട്ടറിമാരായ കെ.കെ. അബ്ദുല്‍ ജബ്ബാര്‍, പി.ആർ. സിയാദ്, ജോണ്‍സണ്‍ കണ്ടച്ചിറ, പി. ജമീല, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങള്‍, ജില്ല, മണ്ഡലം ഭാരവാഹികള്‍ സംബന്ധിച്ചു.

ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മഞ്ചേരിയില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ സ്വീകരണ കേന്ദ്രമായ മലപ്പുറം കിഴക്കേതലയിലേക്ക് വരവേറ്റത്. ജാഥാ ക്യാപ്ടന്‍ മൂവാറ്റുപുഴ അഷ്‌റഫ് മൗലവിയെയും വൈസ് ക്യാപ്ടന്മാരായ തുളസീധരന്‍ പള്ളിക്കലിനെയും റോയ് അറയ്ക്കലിനെയും തുറന്ന വാഹനത്തില്‍ ജാഥയായാണ് ആനക്കയം, ഇരുമ്പുഴി, പാണാഴി, മുണ്ടുപറമ്പ്, എം.എസ്.പി വഴി കിഴക്കേതലയിലേക്ക് ആനയിച്ചത്. കഴിഞ്ഞ 14 ന് കാസര്‍കോട് ഉപ്പളയില്‍ നിന്നാരംഭിച്ച യാത്ര കണ്ണൂരും വയനാടും കോഴിക്കോടും പിന്നിട്ടാണ് മലപ്പുറം ജില്ലയില്‍ പ്രവേശിച്ചത്.

Tags:    
News Summary - sdpi janamunnetta yathra in Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.