പരപ്പനങ്ങാടി: മത്സ്യംതേടി ആഴക്കടലിലിറങ്ങുന്ന വള്ളങ്ങൾ കാലിയായ വലയുമായി തീരമണയാൻ തുടങ്ങിയതോടെ മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിൽ.
20 മുതൽ 50വരെ പേർ തൊഴിലെടുക്കുന്ന ഭീമൻ ചുണ്ടൻ വള്ളങ്ങളും ഇടത്തരം വള്ളങ്ങളും ദിവസങ്ങളായി തൊഴിലിനിറങ്ങാതെ തീരക്കടലുകളിലും ഹാർബറുകളിലും നങ്കൂരമിട്ടുകിടക്കുകയാണ്.
ഇടക്കാലത്ത് ലഭിച്ച ചാള ചാകരയും ഇപ്പോൾ ഉൾവലിഞ്ഞിരിക്കുകയാണ്. ആഴക്കടലിലെ പരീക്ഷണ ഓട്ടം മതിയാക്കിയ പലരും അന്നം കണ്ടെത്താൻ ഇപ്പോൾ വീശൽ വലകളുമായി അഴിമുഖ കരകളിൽ നിലയുറപ്പിച്ചിരിക്കുകയാണ്. പുതുതലമുറയിലെ പലരും തങ്ങളുടെ പരമ്പരാഗത തൊഴിൽമേഖല ഉപേക്ഷിച്ച് വിവിധ മേഖലകളിലേക്ക് കൂടുമാറുകയാണ്. ലക്ഷങ്ങൾ വിലവരുന്ന മത്സ്യബന്ധന ഉപകരണങ്ങൾ നശിക്കുമ്പോൾ ഇൻഷുറൻസ് പരിരക്ഷവരെ ലഭ്യമാവാത്ത സാഹചര്യവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.