മലപ്പുറം: മതനിരപേക്ഷതയിൽ വിട്ടുവീഴ്ച പാടില്ല എന്ന അചഞ്ചലമായ സന്ദേശമെന്ന് മലപ്പുറം പകർന്നുനൽകുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശാഭിമാനി പ്രസിദ്ധീകരിച്ച ‘മലപ്പുറം മിഥ്യയും യാഥാർഥ്യവും: ബഹുസ്വര സംസ്കാര പഠനങ്ങൾ’പുസ്തകം പ്രകാശനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഈ നാടിന്റെ ചരിത്രവും ബഹുസ്വര സംസ്കാരവും എല്ലാവരും മനസിലാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പി. ഉബൈദുല്ല എം.എൽ.എ പുസ്തകം ഏറ്റുവാങ്ങി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ, പാലോളി മുഹമ്മദ്ക്കുട്ടി, മന്ത്രി വി. അബ്ദുറഹിമാൻ, കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി പി.എം. വാര്യർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.