മലപ്പുറം: ‘മാധ്യമം കുടുംബം’ റോസ് ബ്രാൻഡ് റൈസുമായി ചേർന്ന് സംഘടിപ്പിക്കുന്ന മലബാറിലെ ഏറ്റവും വലിയ ബിരിയാണി പാചക മത്സരമായ ‘ദം ദം ബിരിയാണി കോണ്ടസ്റ്റി’ന്റെ രണ്ടാംഘട്ടത്തിലെ മലപ്പുറം മേഖല മത്സരം ശനിയാഴ്ച. മലപ്പുറം, പാലക്കാട് ജില്ലകളിലെ തെരഞ്ഞെടുത്ത 50 പേർക്കുള്ള മത്സരം പെരിന്തൽമണ്ണ, കോഴിക്കോട് റോഡിലെ അയിഷ കോംപ്ലക്സിൽ നടക്കും. ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന പരിപാടി മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്യും. മത്സരാർഥികൾ രണ്ടുമണിക്ക് റിപ്പോർട്ട് ചെയ്യണം.
ഷെഫ് വിനോദ് വടശ്ശേരി (കളിനറി ഓപറേഷൻസ് ഡയറക്ടർ, കോഫി ക്രീം കഫേസ് & ലീം ബേക്കറീസ്), ഷമീം അഹമ്മദ് എസ്.എ.പി (സെലിബ്രിറ്റി ഷെഫ്, വ്ലോഗർ, കൺസൾട്ടന്റ്), തസ്നി ബഷീർ (സെലിബ്രിറ്റി ഷെഫ്) എന്നിവർ വിധി നിർണയിക്കും. നവംബർ മൂന്നിന് കോഴിക്കോട്ട് (കോഴിക്കോട്-വയനാട്) മേഖല മത്സരം നടക്കും. ഓരോ മേഖലയിലും 50 പേർ വീതമാണ് മത്സരിക്കുന്നത്.
ഗ്രാൻഡ് ഫിനാലെ 17ന് കോഴിക്കോട് ബീച്ചിൽ
രണ്ടാംഘട്ട മത്സരങ്ങളിൽനിന്ന് തെരഞ്ഞെടുക്കുന്ന 15 പേരെ ഉൾപ്പെടുത്തി നവംബർ 17ന് കോഴിക്കോട് ബീച്ചിൽ ഗ്രാൻഡ് ഫിനാലെ സംഘടിപ്പിക്കും. സെലിബ്രിറ്റി ഷെഫുമാരായ സുരേഷ് പിള്ള, ആബിദ റഷീദ്, പാചക വിദഗ്ധനും അവതാരകനുമായ രാജ് കലേഷ് എന്നിവർ വിധി നിർണയിക്കും.
വിജയിക്ക് ‘ബിരിയാണി ദം സ്റ്റാർ’ പട്ടം സമ്മാനിക്കും. അഞ്ചുലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികൾക്ക് സമ്മാനിക്കുക. പരിപാടിയോടനുബന്ധിച്ച് കലാപരിപാടികളും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.