ജ​ന​സം​ഖ്യ​യി​ലും ഭൂ​വി​സ്തൃ​തി​യി​ലും മു​മ്പി​ൽ; അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് വി​ഭ​ജി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

അ​ങ്ങാ​ടി​പ്പു​റം: ജ​ന​സം​ഖ്യ വ​ർ​ധ​ന​വ്, ഭൂ​വി​സ്തൃ​തി, ന​ഗ​ര​വ​ത്ക​ര​ണം തു​ട​ങ്ങി എ​ല്ലാ ഘ​ട​ക​ങ്ങ​ളി​ലും ജി​ല്ല​യി​ൽ മു​ന്നി​ട്ട് നി​ൽ​ക്കു​ന്ന അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് വി​ഭ​ജി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം.

ര​ണ്ടു വി​ല്ലേ​ജു​ക​ളി​ലാ​യി 70,000ന് ​മു​ക​ളി​ലാ​ണ് ഇ​വി​ട​ത്തെ ജ​ന​സം​ഖ്യ. പു​തി​യ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ രൂ​പ​വ​ത്ക​ര​ണ​ത്തി​ന് സ​ർ​ക്കാ​ർ ആ​ലോ​ചി​ച്ച ഘ​ട്ട​ങ്ങ​ളി​ലെ​ല്ലാം പ​രി​ഗ​ണ​നാ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ് അ​ങ്ങാ​ടി​പ്പു​റം.

2010 ലും ​പി​ന്നീ​ട് 2015ലും ​ഏ​റ്റ​വും ഒ​ടു​വി​ൽ 2020ലും ​ഈ ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു. അ​ന്നെ​ല്ലാം പു​തി​യ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ രൂ​പ​വ​ത്ക​ര​ണം സാ​മ്പ​ത്തി​ക ബാ​ധ്യ​ത ചൂ​ണ്ടി​ക്കാ​ട്ടി ന​ട​ക്കാ​തെ പോ​യി.

കീ​ഴാ​റ്റൂ​ർ, വെ​ട്ട​ത്തൂ​ർ, മ​ങ്ക​ട, പു​ഴ​ക്കാ​ട്ടി​രി, പു​ലാ​മ​ന്തോ​ൾ പ​ഞ്ചാ​യ​ത്തു​ക​ളും പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യു​മാ​ണ് അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​നോ​ട് അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്നു ത​ദ്ദേ​ശ വാ​ർ​ഡ് വി​ഭ​ജ​ന ഘ​ട്ട​ത്തി​ലും പ​ര​മാ​വ​ധി വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പ​ഞ്ചാ​യ​ത്താ​ണ് അ​ങ്ങാ​ടി​പ്പു​റം. നി​ല​വി​ലെ 23 വാ​ർ​ഡ് ഇ​ത്ത​വ​ണ 24 ആ​വും. അ​തേ​സ​മ​യം സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​തി​നേ​ക്കാ​ൾ ഓ​രോ വാ​ർ​ഡി​ലും ഇ​വി​ടെ പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രാ​ണ്.

മ​റ്റു ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ സേ​വ​നം ചെ​യ്ത് ഇ​വി​ടെ എ​ത്തു​ന്ന ജീ​വ​ന​ക്കാ​ർ ഭൃ​വി​സ്തൃ​തി​യും ജ​ന​സം​ഖ്യ​യും കാ​ര​ണം ഇ​ര​ട്ടി ജോ​ലി ചെ​യ്യേ​ണ്ട സ്ഥി​തി​യാ​ണ്. അ​ത് കാ​ര​ണ​മാ​ണ് ഓ​ൺ​ലൈ​ൻ ട്രാ​ൻ​സ്ഫ​ർ ക്ര​മ​ത്തി​ലു​ള്ള അ​പേ​ക്ഷ​യി​ൽ അ​ങ്ങാ​ടി​പ്പു​റ​ത്തേ​ക്ക് കൂ​ടു​ത​ൽ സ​മീ​പ​ത്തു​ള്ള​വ​ർ പോ​ലും സ​ന്ന​ദ്ധ​രാ​വാ​ത്ത​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​റും ത​ദ്ദേ​ശ വ​കു​പ്പും വ​കു​പ്പി​ലെ മു​ൻ​കാ​ല​ങ്ങ​ളി​ലെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് ഈ ​സ്ഥി​തി​ക്ക് കാ​ര​ണം. അ​തേ​സ​മ​യം ന്യാ​യ​മാ​യി സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ല​ഭി​ക്കേ​ണ്ട സേ​വ​ന​ങ്ങ​ൾ അ​കാ​ര​ണ​മാ​യി മു​ട​ങ്ങു​ക​യോ കാ​ല​താ​മ​സം വ​രി​ക​യോ ചെ​യ്യു​ന്നു​ണ്ട്. കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത ക​ട​ന്നു പോ​വു​ന്ന​ത് കൊ​ണ്ടും ക്ഷേ​ത്ര​ന​ഗ​ര​മാ​യ അ​ങ്ങാ​ടി​പ്പു​റം ടൗ​ൺ ഉ​ൾ​പ്പെ​ടു​ന്ന​ത് കൊ​ണ്ടും മ​റ്റു ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ്യാ​പാ​ര സ​മു​ച്ഛ​യ​ങ്ങ​ളും ക​ച്ച​വ​ടാ​വ​ശ്യാ​ർ​ഥ​മു​ള്ള കെ​ട്ടി​ട​ങ്ങ​ളും കൂ​ടു​ത​ലാ​ണ്. പ​ഞ്ചാ​യ​ത്ത് വി​ഭ​ജ​ന​ത്തി​ന് സ​ർ​ക്കാ​ർ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags:    
News Summary - Angadippuram Panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.