മങ്കട: സർക്കാർ ലോട്ടറിയുടെ നമ്പർ അടിസ്ഥാനമാക്കി സമാന്തര ലോട്ടറി നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മങ്കട എസ്.ഐ ഷിജോ സി. തങ്കച്ചന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടിച്ചത്. വെള്ളില ആയിരനാഴിപ്പടി സ്വദേശി വേങ്ങശ്ശേരി അഖിൽ (21), ആനക്കയം സ്വദേശി വടമ്മൽ സുരേഷ് (31) എന്നിവരാണ് അറസ്റ്റിലായത്.
മൗഗ്ലി എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് ആളുകളെച്ചേർത്ത് സർക്കാർ ലോട്ടറിയുടെ അടിസ്ഥാനത്തിൽ നമ്പറുകൾ എഴുതിവാങ്ങി ഓൺലൈൻ വഴി പണമിടപാടുകൾ നടത്തി മാസം ആയിരക്കണക്കിന് രൂപ അമിതലാഭം നേടുന്ന ചൂതാട്ട രീതിയാണ് അഖിൽ നടത്തിയിരുന്നത്.മങ്കട പെട്രോൾ പമ്പിനടുത്ത് പ്രവർത്തിക്കുന്ന എസ്.എം ലോട്ടറി ഏജൻസി എന്ന സ്ഥാപനത്തിന്റെ മറവിൽ ഫോൺ മുഖാന്തരം ആളുകളിൽനിന്ന് നമ്പറുകർ എഴുതിവാങ്ങി അമിത ലാഭം നേടുന്ന ചൂതാട്ട രീതിയാണ് സുജേഷ് നടത്തിയിരുന്നത്. ഇയാൾ സമാനമായ കേസിന് മുമ്പും പിടിയിലായിട്ടുണ്ട്.
പ്രതികളെയും പ്രതികൾ ഉപയോഗിച്ച ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഒറ്റ നമ്പർ ലോട്ടറി നടത്തുന്ന മറ്റു പലരെയും കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും മങ്കട എസ്.ഐ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.