മലപ്പുറം: സംഘ്പരിവാർ വിരുദ്ധ ഐക്യനിരക്ക് സംഘടനകൾക്കിടയിൽ നിലനിൽക്കുന്ന ആശയ വ്യത്യസ്തതകൾ തടസ്സമാകാൻ പാടില്ലെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. സോളിഡാരിറ്റി ജില്ല മെംബേഴ്സ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം ഐക്യനിരയുടെ ശക്തി ചോർത്തുന്നതും പരസ്പരം റദ്ദ് ചെയ്യുന്നതുമായ ആരോപണങ്ങളും പ്രവർത്തനങ്ങളും ഫാഷിസത്തെ തന്നെയാണ് സഹായിക്കുക എന്ന തിരിച്ചറിവ് എല്ലാവർക്കും വേണം.
സംഘ്പരിവാർ ഫാഷിസമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഏതെങ്കിലുമൊരു സമുദായം മാത്രമല്ല, രാജ്യം മൊത്തമായി അഭിമുഖീകരിക്കുന്ന വെല്ലുവിളിയാണിത്. വൈവിധ്യങ്ങളുടെ സമന്വയം എന്ന ഭരണഘടന വിഭാവനം ചെയ്യുന്ന ആശയത്തെയാണ് സംഘ്പരിവാർ തകർക്കുന്നത്. ഇതിനെതിരെ മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെയും മതസംഘടന കൂട്ടായ്മകളുടെയും ഐക്യനിര രൂപപ്പെടണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് ഡോ. നഹാസ് മാള, ജില്ല പ്രസിഡൻറ് ഡോ. മുഹമ്മദ് നിഷാദ്, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് സലീം മമ്പാട്, സോളിഡാരിറ്റി ജില്ല ജനറൽ സെക്രട്ടറി ഡോ. ബാസിത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.