മലപ്പുറം: കോവിഡ് പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽനിന്ന് തിരിച്ചെത്താനാകാതെ കുടുങ്ങിയ ആറ് വയസ്സുകാരിയെ ചൈൽഡ് ലൈനിെൻറയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും (സി.ഡബ്ലൂ.സി) ഇടപെടലിൽ മാതാപിതാക്കൾക്ക് കൈമാറി. വിദേശത്തായിരുന്ന കുട്ടിയുടെ മാതാവ് ഇൗയിടെയാണ് നാട്ടിൽ തിരിച്ചെത്തിയത്. ഇവർ വിദേശത്ത് ജോലി ചെയ്യുന്നതിനാലും പിതാവ് തനിച്ചായതിനാലും കുട്ടി തമിഴ്നാട്ടിൽ മാതൃസഹോദരിക്ക് ഒപ്പമായിരുന്നു താമസം.
ജൂലൈ ആദ്യവാരം തിരിെച്ചത്തിയ മാതാവ് ക്വാറൻറീൻ കാലാവധി കഴിഞ്ഞശേഷം കുട്ടിയെ തിരികെ കൊണ്ടുവരാനായി ശ്രമിെച്ചങ്കിലും സാധിച്ചിരുന്നില്ല. അന്തർ സംസ്ഥാന യാത്രക്കായി പാസിന് അപേക്ഷിക്കുേമ്പാൾ തമിഴ്നാട് സർക്കാർ പാസ് നിഷേധിക്കുകയായിരുന്നു.
നിരവധി തവണ അപേക്ഷിച്ചെങ്കിലും എല്ലാം തള്ളി. ഒടുവിൽ കുട്ടിെയ തിരിച്ചെത്തിക്കാൻ മാതാവ് ചൈൽഡ് ലൈനിെൻറ സഹായം തേടുകയായിരുന്നു. സി.ഡബ്ല‍്യൂ.സി ചെയർമാെൻറ നിർദേശത്തിെൻറ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ തമിഴ്നാട് ചൈൽഡ് ലൈനുമായി ബന്ധപ്പെട്ടു. ഇവർ കുട്ടിയെ വെള്ളിയാഴ്ച വാളയാർ അതിർത്തിയിലെത്തിച്ചു. മലപ്പുറം ചൈൽഡ് ലൈനിെൻറ സാന്നിധ്യത്തിൽ കുട്ടിയെ രക്ഷിതാക്കൾക്ക് കൈമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.