Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതമിഴ്​നാട്ടിൽ...

തമിഴ്​നാട്ടിൽ കുടുങ്ങിയ ആറ്​ വയസ്സുകാരിയെ നാട്ടിലെത്തിച്ചു

text_fields
bookmark_border
തമിഴ്​നാട്ടിൽ കുടുങ്ങിയ ആറ്​ വയസ്സുകാരിയെ നാട്ടിലെത്തിച്ചു
cancel

മലപ്പുറം: ​കോവിഡ്​ പശ്ചാത്തലത്തിൽ തമിഴ്​നാട്ടിൽനിന്ന് തിരിച്ചെത്താനാകാതെ കുടുങ്ങിയ ആറ്​ വയസ്സുകാര​ിയെ ചൈൽഡ്​ ലൈനി​െൻറയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും (സി.ഡബ്ലൂ.സി) ഇടപെടലിൽ മാതാപിതാക്കൾക്ക്​ കൈമാറി. വിദേശത്തായിരുന്ന കുട്ടിയുടെ മാതാവ്​ ഇൗയിടെയാണ്​ നാട്ടിൽ തിരിച്ചെത്തിയത്​. ഇവർ വിദേശത്ത്​ ജോലി ചെയ്യുന്നതിനാലും പിതാവ്​ തനിച്ചായതിനാലും കുട്ടി തമിഴ്​നാട്ടിൽ മാതൃസഹോദരിക്ക്​ ഒപ്പമായിരുന്നു താമസം.

ജൂലൈ ആദ്യവാരം തിരി​െച്ചത്തിയ മാതാവ്​ ക്വാറൻറീൻ കാലാവധി കഴിഞ്ഞശേഷം കുട്ടിയെ തിരികെ കൊണ്ടുവരാനായി ശ്രമി​െച്ചങ്കിലും സാധിച്ചിരുന്നില്ല. അന്തർ സംസ്ഥാന യാത്രക്കായി പാസിന്​ അപേക്ഷിക്കു​േമ്പാൾ തമിഴ്​നാട്​ സർക്കാർ പാസ്​ നിഷേധിക്കുകയായിരുന്നു.

നിരവധി തവണ അപേക്ഷിച്ചെങ്കിലും എല്ലാം തള്ളി. ഒടുവിൽ കുട്ടി​െയ തിരിച്ചെത്തിക്കാൻ മാതാവ്​ ചൈൽഡ്​ ലൈനി​െൻറ സഹായം തേടുകയായിരുന്നു. സി.ഡബ്ല‍്യൂ.സി ചെയർമാ​െൻറ നിർദേശത്തി​െൻറ അടിസ്ഥാനത്തിൽ ചൈൽഡ്​ ലൈൻ തമിഴ്​നാട്​ ചൈൽഡ്​ ലൈനുമായി ബന്ധപ്പെട്ടു. ഇവർ കുട്ടിയെ വെള്ളിയാഴ്​ച വാളയാർ അതിർത്തിയിലെത്തിച്ചു. മലപ്പുറം ചൈൽഡ്​ ലൈനി​െൻറ സാന്നിധ്യത്തിൽ കുട്ടിയെ രക്ഷിതാക്കൾക്ക്​ കൈമാറുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Childlockdown
News Summary - stranded child bring back from tamilnadu
Next Story