പുത്തനത്താണി: ആതവനാട് പഞ്ചായത്തിലെ മാട്ടുമ്മൽ, എ.കെ.കെ നഗർ, കുറുമ്പത്തൂർ, കാട്ടാംകുന്ന് പ്രദേശങ്ങളിലായി ഏഴുപേർക്ക് തെരുവ് നായുടെ ആക്രമണത്തിൽ പരിക്കേറ്റു.
വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മാട്ടുമ്മൽ സ്വദേശി അത്തിക്കാട്ടിൽ മുസ്തഫയുടെ മകൻ മുഹമ്മദ് സിനാൻ (11), എ.കെ.കെ നഗർ സ്വദേശികളായ മുഞ്ഞക്കൽ മൈമൂന (47), അത്തിക്കാട്ടിൽ നൂർജഹാൻ (42), കുറുമ്പത്തൂരിൽ ഇടശ്ശേരിക്കാവ് അമ്പലത്തിൽ പന്തൽ ജോലിയിൽ ഏർപ്പെട്ടിരുന്ന കോന്നല്ലൂർ സ്വദേശികളായ ഹക്കീം (35), സിദ്ദീഖ് (45), കാട്ടാംകുന്ന് സ്വദേശിയായ ആളൂർ സുശീല (70) കുന്നക്കാട്ടിൽ ശങ്കരനുണ്ണി (ഉണ്ണി) എന്നിവർക്കാണ് കടിയേറ്റത്. ഇവരെ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.