ട്രിപ്പിൾ ലോക്ഡൗണിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല, മലപ്പുറത്ത് നിയന്ത്രണം കടുപ്പിക്കേണ്ടി വരുമെന്ന് കലക്ടർ

മലപ്പുറം: ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതിനാൽ നിയന്ത്രണം കൂടുതൽ കടുപ്പിക്കേണ്ടി വരുമെന്ന് ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ. പലരും അനാവശ്യമായാണ് റോഡിൽ ഇറങ്ങുന്നത്. നമുക്ക് വേണ്ടിയാണ് ഇത് എന്ന് ജനങ്ങൾക്ക് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇന്ന് മലപ്പുറം നഗരത്തിൽ കലക്ടറുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തി. ഇതിൽ നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു. കോവിഡ് ചട്ടങ്ങൾ ലംഘിച്ച് യാത്ര ചെയ്ത കലക്ടറേറ്റ് ജീവനക്കാർ അടക്കമുള്ളവരെ വാഹനത്തിൽനിന്ന് ഇറക്കിവിട്ടു.

രോഗികളുടെ എണ്ണത്തിനൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയേക്കാൾ ഉയർന്നു നിൽക്കുന്നതാണ് വെല്ലുവിളിയാകുന്നത്.

ഇന്നലെ, മലപ്പുറം ജില്ലയില്‍ 4,746 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 37.14 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 5,729 പേര്‍ രോഗമുക്തരാകുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.