താ​നൂ​ർ റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പം ജ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ​ഴി​യ​ട​ച്ച് റെ​യി​ൽ​വേ സ്ഥാ​പി​ച്ച മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ്

വഴിയടച്ച് റെയിൽവേ: നാട്ടുകാരുടെ ഇടപെടലിൽ പരിഹാരം

താ​നൂ​ർ: നാ​ട്ടു​കാ​ർ കാ​ല​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ​ഴി​യ​ട​ക്കാ​നു​ള്ള റെ​യി​ൽ​വേ​യു​ടെ ശ്ര​മം നാ​ട്ടു​കാ​രു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് മാ​റ്റി​വെ​ച്ചു. താ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നും തെ​യ്യാ​ല റോ​ഡ് റെ​യി​ൽ​വേ ഗേ​റ്റി​നു​മി​ട​യി​ലു​ള്ള വ​ഴി​യാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പൂ​ർ​ണ​മാ​യും അ​ട​ച്ചു​കെ​ട്ടാ​നു​ള്ള ശ്ര​മ​മു​ണ്ടാ​യ​ത്.

ഇ​രു​ഭാ​ഗ​ത്തും റോ​ഡു​ള്ള​തി​നാ​ൽ താ​നൂ​ർ തെ​യ്യാ​ല റോ​ഡ് ബൈ​പാ​സ് വ​ഴി താ​നൂ​ർ ന​ഗ​ര​ത്തി​ലേ​ക്കും കാ​ട്ടി​ല​ങ്ങാ​ടി​യി​ലേ​ക്കും ധാ​രാ​ള​മാ​ളു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന വ​ഴി​യു​ടെ കി​ഴ​ക്കു​ഭാ​ഗം അ​ട​ച്ചു​കെ​ട്ടി പ​ടി​ഞ്ഞാ​റെ ഭാ​ഗം കൂ​ടി അ​ട​ക്കാ​നു​ള്ള നീ​ക്കം തു​ട​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ മു​നി​സി​പ്പ​ൽ മു​സ്‌​ലിം ലീ​ഗ് സെ​ക്ര​ട്ട​റി കെ. ​സ​ലാ​മും ഡി​വി​ഷ​ൻ കൗ​ൺ​സി​ല​റും വി​ക​സ​ന കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ സി.​കെ.​എം. ബ​ഷീ​റും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി താ​നൂ​ർ യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ് എ​ൻ.​എ​ൻ. മു​സ്ത​ഫ ക​മാ​ലു​മു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ്ര​വൃ​ത്തി നി​ർ​ത്തി​വെ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് തി​രൂ​രി​ൽ​നി​ന്നു​ള്ള ആ​ർ.​പി.​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രും താ​നൂ​ർ എ​സ്.​എ​ച്ച്.​ഒ ടോ​ണി ജെ. ​മ​റ്റ​വും സ്ഥ​ല​ത്തെ​ത്തി പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. താ​നൂ​ർ റെ​യി​ൽ​വേ മേ​ൽ​പാ​ലം പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ വ​ഴി അ​ട​ച്ചു​കെ​ട്ടാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​രും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ജ​ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി റെ​യി​ൽ​വേ പാ​ളം മു​റി​ച്ചു​ക​ട​ക്കു​ന്ന​ത് ത​ട​യാ​നു​ള്ള റെ​യി​ൽ​വേ ഉ​ന്ന​ത​ത​ല തീ​രു​മാ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന പ്ര​വൃ​ത്തി​യാ​യ​തി​നാ​ൽ നി​ർ​ത്തി വെ​ക്കാ​നാ​കി​ല്ലെ​ന്ന് റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രും നി​ല​പാ​ടെ​ടു​ത്തു. ഇ​തോ​ടെ താ​നൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ റ​ഷീ​ദ് മോ​ര്യ റെ​യി​ൽ​വേ സീ​നി​യ​ർ സെ​ക്ഷ​ൻ എ​ൻ​ജി​നീ​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് സ്ഥി​തി​ഗ​തി​ക​ൾ ധ​രി​പ്പി​ക്കു​ക​യും ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് മേ​ൽ​പാ​ലം പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ വ​ഴി ത​ട​സ്സ​പ്പെ​ടു​ത്ത​രു​തെ​ന്നാ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. ഇ​തി​ന്റെ​യ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വൃ​ത്തി നീ​ട്ടി​വെ​ക്കാ​ൻ ധാ​ര​ണ​യാ​യ​ത്. പ്ര​തി​ഷേ​ധ​ത്തി​ന് നി​സാം താ​നൂ​ർ, ജ​ലീ​ൽ ക​ള്ളി​യ​ത്ത്, യൂ​നു​സ് ലി​സ, മ​നാ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Thanur railway station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.