വെട്ടത്തൂർ: വീടില്ലാതെ ദുരിതത്തിലായ കുഞ്ഞിയുടെ ആഗ്രഹത്തിന് വെളിച്ചമേകി യുവ കൂട്ടായ്മ. താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ചോർന്നൊലിക്കുന്ന വീട്ടിലായിരുന്നു കുഞ്ഞി കഴിഞ്ഞിരുന്നത്. ഇവരുടെ ദുരിതം മനസ്സിലാക്കിയ യുവാക്കൾ അടച്ചുറപ്പുള്ള വീട് നിർമിച്ച് നൽകുകയായിരുന്നു.
വെട്ടത്തൂർ ഗ്രാമപഞ്ചായത്തിലെ മണ്ണാർമല ചീനിക്കപ്പാറ ആദിവാസി കോളനിയിലെ കുടുംബത്തിനാണ് പ്രദേശത്തെ വിദ്യാപോഷിണി, ഡി.വൈ.എഫ്.െഎ പ്രവർത്തകർ സ്ഥിരം സംവിധാനത്തിൽ വീട് നിർമിച്ചുനൽകിയത്. ഞായറാഴ്ചയാണ് പ്രവർത്തകർ കോളനിയിൽ വീടിെൻറ നിർമാണപ്രവൃത്തി നടത്തിയത്. നിർമാണത്തിനാവശ്യമായ ഇരുമ്പ് പൈപ്പ്, മേയാനുള്ള ഷീറ്റ്, ഒാടിെൻറ ടൈൽ തുടങ്ങിയ സാമഗ്രികൾ തലച്ചുമടായി മലമുകളിൽ എത്തിക്കുകയായിരുന്നു. കോളനിയിൽ നിലംപൊത്താറായ രണ്ട് വീടുകൾ വായനവാരത്തിെൻറ ഭാഗമായി ഗ്രന്ഥാലയം പ്രവർത്തകർ പുനർനിർമിച്ച് നൽകിയിരുന്നു. നാല് കുടുംബങ്ങൾക്ക് താമസിക്കാനായി രണ്ട് വീടുകളാണ് താൽക്കാലികമായി അന്ന് നിർമിച്ചുനൽകിയത്.
അഞ്ച് കുടുംബങ്ങളിലായി കുട്ടികളുൾപ്പെടെ 13 അംഗങ്ങളാണ് കോളനിയിലുള്ളത്. മഴക്കാലമായാൽ ടാർപോളീൻ വലിച്ചുകെട്ടിയ കൊച്ചുകൂരകൾ ചോർന്നൊലിക്കുകയും രാത്രി ഭീതിയോടെ ഉണർന്നിരിക്കുകയുമായിരുന്നു േകാളനിവാസികൾ. വീടുകൾ പുനർനിർമിച്ചതോടെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് കുടുംബങ്ങൾ.
കോളനിയിലെ നാല് കുടുംബങ്ങൾക്ക് ലൈഫ് മിഷനിൽ വീട് ലഭ്യമായിട്ടുണ്ടെങ്കിലും അനുയോജ്യമായ ഭൂമി ലഭ്യമാകാത്തതാണ് സ്വന്തമായി വീട് എന്ന സ്വപ്നത്തിന് തടസ്സമാകുന്നത്. സ്ഥലം വാങ്ങാനും വീട് നിർമിക്കാനുമാണ് സർക്കാർ ഫണ്ട് നൽകിയിരിക്കുന്നത്. യൂത്ത് വെൽഫെയർ ബോർഡ് ജില്ല കോഒാഡിനേറ്റർ കെ.പി. നജ്മുദ്ദീൻ, ഗ്രന്ഥാലയം പ്രസിഡൻറ് കെ. ജാഫർ, കെ. അബ്ബാസ്, കെ.ടി. മജീദ്, കെ. സുധാകരൻ, ഫിറോസ് കാരാടൻ, കെ. ഹൈദരലി, കെ. ഹൈദരലി, എം.ടി. ബഷീർ, കെ. അസ്കർ, കെ. യൂസുഫ്, കെ. ബഷീർ, കെ. അബ്ദുന്നാസർ, ടി.വി. സുനിൽ, കെ.പി. സലാവുദ്ദീൻ, കെ. ശെരീഫ്, പി. അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.