പാലപ്പെട്ടി: മൂന്നുദിവസമായി തുടരുന്ന കടലാക്രമണത്തിൽ നാശം നേരിട്ട പാലപ്പെട്ടി കടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാൻ സംരക്ഷിക്കാൻ പള്ളിക്കമ്മിറ്റി സ്വന്തം നിലക്ക് കടൽ ഭിത്തി കെട്ടാൻ തീരുമാനം.
മറവുചെയ്യപ്പെട്ടവരുടെ അസ്ഥികളടക്കം കടലിലൊഴുകി. കൂടുതൽ നഷ്ടങ്ങളുണ്ടാവാതിരിക്കാൻ പള്ളിക്കമ്മിറ്റി തന്നെ കടൽഭിത്തി കെട്ടി ഖബറിടം സംരക്ഷിക്കാനാണ് തീരുമാനം.
രണ്ടുവർഷം മുമ്പ് ഈ മേഖലയിൽ കടൽഭിത്തി നിർമിച്ചിരുന്നെങ്കിലും ശക്തമായ കടലാക്രമണത്തിൽ തിരയെ പ്രതിരോധിക്കാൻ കടൽഭിത്തി കൊണ്ട് കഴിഞ്ഞില്ല. നിയുക്ത എം.എൽ.എ പി. നന്ദകുമാർ, കോൺഗ്രസ് നേതാക്കളായ പി.ടി. അജയ് മോഹൻ, രോഹിത് എന്നിവർ സന്ദർശിച്ചു. കഴിഞ്ഞദിവസം മുനവ്വറലി തങ്ങൾ ദുരിതബാധിതരെ ആശ്വസിപ്പിച്ച് പ്രാർഥന നടത്തിയിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ ദുരിതാശ്വാസ ക്യാമ്പിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.