നിലമ്പൂർ: നഗരസഭയിലെ ചന്തക്കുന്ന്-മയ്യന്താനി-മുമ്മുള്ളി റോഡ് പണി തീർന്ന് രണ്ടാഴ്ച തികയും മുമ്പേ തകർന്നതായി പരാതി. നഗരസഭ ഭരണാധികാരികളും ഉദ്യോഗസ്ഥരും കരാറുകാരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് റോഡ് തകരാൻ കാരണമെന്ന് ആരോപിച്ച് പ്രതിപക്ഷ കൗൺസിലർമാർ വിജിലൻസിന് പരാതി നൽകി.
ഗതാഗതക്കുരുക്കുണ്ടായാൽ ബൈപാസ് റോഡായി ഉപയോഗിക്കുന്ന പാതയാണിത്. എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവൃത്തിയല്ല നടത്തിയതെന്നും നിർമാണത്തിൽ വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്നും പ്രതിപക്ഷം പരാതിയിൽ പറയുന്നു.
നിർമാണം നടന്നുകൊണ്ടിരിക്കെ മതിയായ സാധനസാമഗ്രികൾ ഉപയോഗിക്കുന്നില്ലെന്ന് കാണിച്ച് നാട്ടുകാരും നേരത്തേ പരാതി നൽകിയിരുന്നു. പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബ്, വി.എ. കരീം, അഡ്വ. ഷെറി ജോർജ്, രാഹുൽ പാണക്കാടൻ, ഹംസ നെച്ചിക്കാടൻ, ജിനചന്ദ്രൻ, സന്തോഷ് കുന്നിക്കൽ, ജേക്കബ്, മേഹൻ ദാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.