സാമുദായിക സംവരണ അവകാശ സംരക്ഷണത്തിനായി നടത്തിയ സമസ്ത ഈസ്​റ്റ്​ ജില്ല നേതൃസംഗമം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു

അവകാശ സംരക്ഷണത്തിനു വേണ്ടിയുള്ള ശബ്​ദം വര്‍ഗീയമായി കാണേണ്ടതില്ല -ഇ.ടി

മലപ്പുറം: സംവരണ വിഷയത്തിലെ പിന്നാക്കക്കാരുടെ അവകാശക സംരക്ഷണത്തിനു വേണ്ടിയുള്ള ശബ്​ദം വര്‍ഗീയമായി കാണേണ്ടതില്ലന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. അര്‍ഹതപ്പെട്ട അവകാശം ചോദിക്കുകയാണ് ചെയ്യുന്നത്. ഡല്‍ഹിയില്‍ മോദിയും കൂട്ടരും ചെയ്യുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ മറ്റൊരു മുഖമാണ് സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. സാമുദായിക സംവരണ അവകാശ സംരക്ഷണത്തിനായി സമസ്ത നടത്തിയ ഈസ്​റ്റ്​ ജില്ല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമസ്ത ജില്ല ജനറല്‍ സെക്രട്ടറി പുത്തനഴി മൊയ്തീന്‍ ഫൈസി അധ്യക്ഷത വഹിച്ചു. പ്രഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, കെ.എ. റഹ്മാന്‍ ഫൈസി കാവനൂര്‍, അബ്​ദുസ്സമദ്​ പൂക്കോട്ടൂര്‍, യു. ശാഫി ഹാജി ചെമ്മാട്, അസ്ഗറലി ഫൈസി പട്ടിക്കാട്, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, ബി.എസ്.കെ. തങ്ങള്‍ എടവണ്ണപ്പാറ, ഹാശിറലി ശിഹാബ് തങ്ങള്‍, ഷാഹുല്‍ ഹമീദ് മാസ്​റ്റര്‍ മേല്‍മുറി, സലീം എടക്കര, അരിപ്ര അബ്​ദ​ുറഹിമാന്‍ ഫൈസി, കെ.ടി. ഹുസൈന്‍ കുട്ടി മൗലവി, ഫാറൂഖ് ഫൈസി മണിമൂളി, സാദിഖ് മാസ്​റ്റര്‍ എടവണ്ണപ്പാറ എന്നിവർ സംസാരിച്ചു. സമസ്ത ജില്ല സംവരണ സംരക്ഷണ സമിതി ഭാരവാഹികൾ: ഹാശിറലി ശിഹാബ് തങ്ങള്‍ (ചെയർ), സലീം എടക്കര (കൺ), കാരാട്ട് അബ്​ദുറഹിമാന്‍ (ട്രഷ), പുത്തനഴി മൊയ്തീന്‍ ഫൈസി, കെ.എ. റഹ്മാന്‍ ഫൈസി കാവനൂര്‍, അബ്​ദുസ്സമദ്​ പൂക്കോട്ടൂര്‍, ഹാജി യു. മുഹമ്മദ് ശാഫി (ഉപദേശക സമിതി അംഗങ്ങൾ).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.