തിരുന്നാവായ: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ച സമയം 50 വർഷത്തോളം പഴക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ അപൂർവ ശേഖരവുമായി ഒരധ്യാപകൻ. തിരുനാവായ എ.എം.എൽ.പി സ്കൂളിലെ കരിമ്പനക്കൽ സൽമാന്റെ വീട്ടിലാണ് ഈ അപൂർവ ശേഖരമുള്ളത്.
വിവിധ കാലങ്ങളിലെ വോട്ടർ പട്ടികകൾ, കൈയെഴുത്ത് പട്ടികകൾ, വിവിധ തിരിച്ചറിയൽ കാർഡുകൾ, പഴയ ബാലറ്റ് പേപ്പറുകൾ, ഇലക്ഷൻ കമീഷന്റെ ആദ്യകാല വിവിധ ഫോമുകൾ, ഏജൻറ് സാമഗ്രികൾ, മുൻകാല വോട്ടിങ് സ്ലിപ്പുകൾ എന്നിവയാണ് ശേഖരത്തിലുള്ളത്. ഇതിൽ പലതും ഇന്ന് ഉപയോഗത്തിലില്ലാത്തവയാണ്.
കഴിഞ്ഞ ദിവസം ഇവയുടെ പ്രദർശനം സ്കൂളിൽ സംഘടിപ്പിച്ചിരുന്നു. സൗത്ത് പല്ലാറിലെ ആദ്യത്തെ വാർഡ് മെംബറും സൽമാന്റെ പിതാവുമായ കരിമ്പനക്കൽ മൂസക്കുട്ടിയാണ് ഇതിലെ മിക്കതും ശേഖരിച്ചത്. കൂടാതെ സൽമാന്റെ മാതാവും ദേശത്തെ ആദ്യകാല ബി.എൽ.ഒയും അധ്യാപികയുമായിരുന്ന സൈനബയുടെ കൈവശമുള്ള രേഖകളും ശേഖരത്തിലുണ്ട്.
പ്രാദേശിക ചരിത്ര പഠനവും പക്ഷി നിരീക്ഷണവും ഹോബിയാക്കിയ പരിസ്ഥിതി പ്രവർത്തകനായ സൽമാൻ പഴയകാല പ്രധാന സംഭവങ്ങൾ ഉൾപ്പെട്ട പത്രങ്ങൾ, ഇന്ത്യയുടെ വിവിധ നാണയങ്ങൾ, പ്രധാന സ്റ്റാമ്പുകൾ എന്നിവയും സൂക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.