തിരുനാവായ: വാഹനങ്ങൾക്കും യാത്രക്കാർക്കും അപകട ഭീഷണിയുയർത്തുന്ന എടക്കുളം കുന്നുംപുറം പാതയോരത്തെ ചീനി മരത്തിന്റെ കൊമ്പുകൾ മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമായി. രാത്രി വേഗതയിൽ വരുന്ന വലിയ വാഹനങ്ങൾ മരക്കൊമ്പിൽ ഉരസി ബോഡിക്ക് കേടുപാടുകൾ സംഭവിക്കുന്നത് പതിവാണെന്ന് പരിസരവാസികൾ പറയുന്നു.
അധികൃതരോട് ഇക്കാര്യം പല തവണ പരാതിപ്പെട്ടിട്ടും പരിഹാരമായില്ലന്ന ആക്ഷേപവുമുണ്ട്. റോഡിലേക്ക് താഴ്ന്ന് നിൽക്കുന്ന ഈ മരത്തിന്റെ കൊമ്പുകളിൽ ദീർഘദൂര യാത്രക്കാരുടെ വാഹനങ്ങൾ രാത്രിയിൽ ഇടിക്കുന്നതായി യാത്രക്കാരും ഡൈവർമാരും പറയുന്നു. വലിയ അപകടങ്ങൾ സംഭവിക്കുംമുമ്പ് റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരക്കൊമ്പ് മുറിച്ചുമാറ്റണമെന്നാണാവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.