തിരുനാവായ: വൈദ്യുതി ഓഫിസിൽ ജീവനക്കാരുടെ കുറവുമൂലം ജോലി ഭാരത്താൽ നിലവിലെ ജീവനക്കാർ വലയുന്നു. 25,000 ത്തോളം ഉപയോക്താക്കളുള്ള ഈ ഓഫിസിൽ രണ്ടുമാസം മുമ്പ് സ്ഥലം മാറിപ്പോയ എ.ഇക്കുപകരം ഇതുവരെ ആളെത്തിയിട്ടില്ല. പകരം ഒരു ഓവർസിയറാണ് കാര്യങ്ങൾ നിർവഹിക്കുന്നത്.ആറ് ഓവർസിയർ വേണ്ട സ്ഥാനത്ത് മൂന്നുപേർ മാത്രമാണുള്ളത്. 12 ലൈൻമാർക്കുപകരം 10 പേർ മാത്രം.
ഇതുമൂലം തിരുനാവായ, കുറ്റിപ്പുറം, ആതവനാട്, തലക്കാട് പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന ഉപയോക്താക്കളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ രാപ്പകൽ വിശ്രമമില്ലാതെ ഓടി നടക്കേണ്ട ഗതികേടിലാണ് നിലവിലെ ജീവനക്കാർ. അധികൃതർ ആവശ്യമായ ജീവനക്കാരെ നിയമിച്ച് ഓഫിസ് പ്രവർത്തനം സുഗമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.