തിരുനാവായ: എടക്കുളം കാതനങ്ങാടിയിൽ കോഴിക്കട കുത്തിത്തുറന്ന് സി.സി.ടി.വിയും അയ്യായിരത്തോളം രൂപയും മോഷ്ടിച്ചതായി ഉടമ തിരൂർ പൊലീസിൽ പരാതി നൽകി.
ഹലാൽ ചിക്കൻ സ്റ്റാൾ ഉടമ സി.പി. ഇബ്രാഹീമാണ് പരാതി നൽകിയത്. ദിവസങ്ങൾക്ക് മുമ്പ് തൊട്ടടുത്ത കടയിലും മോഷണശ്രമം നടന്നിരുന്നുവെങ്കിലും കാര്യമായി ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രദേശത്തെ മോഷണങ്ങളിലും മോഷണ ശ്രമങ്ങളിലും വ്യാപാരി വ്യവസായി ഏകോപന സമിതി എടക്കുളം യൂനിറ്റ് ആശങ്ക രേഖപ്പെടുത്തി. അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.