തിരുനാവായ: ഇടവപ്പാതി കാലവർഷത്തിൽ മഴ മതിമറന്നു പെയ്യുന്ന പതിവുള്ള മകയിരം ഞാറ്റുവേലയിലും ഇരുകര മുട്ടാതെ ഭാരതപ്പുഴ. മിഥുനം പിറന്നിട്ടും കാലവർഷം ശക്തിപ്പെടാത്തതിനാൽ പുഴയുടെ മധ്യഭാഗത്തെ പുൽക്കാടു വരെയാണ് ജലം എത്തി നിൽക്കുന്നത്. ഇനിയും ചുരുങ്ങിയത് രണ്ടര മീറ്ററെങ്കിലും ജലവിതാനം ഉയർന്നെങ്കിൽ മാത്രമേ പുൽക്കാടുകൾ മൂടി പുഴ ഇരുകര മുട്ടി ഒഴുകുകയുള്ളൂ.
പുഴ ഒഴുകിയെത്തുന്ന പാലക്കാടൻ മേഖലകളിൽ കനത്ത മഴ ലഭിച്ചാൽ മാത്രമേ ഭാരതപ്പുഴ നിറയുകയുള്ളൂ. ഇടവപ്പാതിയിൽ ഏറ്റവും കൂടുതൽ മഴ പ്രതീക്ഷിക്കാവുന്ന ഞാറ്റുവേലകളാണ് മകയിരവും തിരുവാതിരയും പുണർതവും. മഴ മതിമറന്നു പെയ്യേണ്ടിയിരുന്ന മകയിരം ദുർബലമായ സാഹചര്യത്തിൽ 22ന് പിറക്കുന്ന തിരുവാതിരയുടെയും ജൂലൈ ആറിനെത്തുന്ന പുണർതത്തിന്റെയും കാര്യം കണ്ടറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.