തിരുനാവായ: കെ-റെയിൽ തുടർനടപടിക്ക് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷണവ് ദക്ഷിണ റെയിൽവേക്ക് നിർദേശം നൽകിയ പ്രഖ്യാപനം തിരുനാവായ സൗത്ത് പല്ലാർ പ്രദേശത്തുകാരിൽ വീണ്ടും ഞെട്ടലുണ്ടാക്കി. കഴിഞ്ഞ ദിവസം ലോക് സഭയിലാണ് മന്ത്രിയുടെ നിർദേശം വന്നത്.
300ലധികം കുടുംബങ്ങളെ ദോഷകരമായി ബാധിക്കുന്ന കെ-റെയിലിന്റെ സർവേയുടെ ഭാഗമായി മഞ്ഞക്കുറ്റിയടിക്കുന്നത് തടയുകയും മാസങ്ങളോളം പന്തൽ കെട്ടി സമരം നടത്തുകയും ചെയ്തവരാണ് സൗത്ത് പല്ലാർ നിവാസികൾ. അന്ന് സർവേക്കായി ഇറക്കിയതും പല്ലാർ നിവാസികളുടെ ഉറക്കം കെടുത്തിയതുമായ, നൂറുകണക്കിന് കുറ്റികൾ ഇപ്പോഴും വില്ലേജ് ഓഫിസ് ഗ്രൗണ്ടിൽ കിടക്കുകയാണ്.
നാനാഭാഗത്തു നിന്നും എതിർപ്പുകൾ വരുകയും കേന്ദ്രം അനുമതി കൊടുക്കാതിരിക്കുകയും ചെയ്തതോടെ പദ്ധതി മുടങ്ങിയെന്ന് സമാധാനിച്ചിരിക്കയായിരുന്നു നാട്ടുകാർ. അതിനിടയിലാണ് വെള്ളിടി പോലെ ഇപ്പോൾ കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.