തിരുനാവായ: ഭാരതപ്പുഴ തുരുത്തിൽ കുടുങ്ങിയ നാല് പോത്തുകളെ രക്ഷിച്ചു. ശക്തമായ കുത്തൊഴുക്കിനെ തുടർന്ന് പ്രാണരക്ഷാർഥം മണൽ തുരുത്തിൽ കുടുങ്ങിയ നാല് പോത്തുകളെ മുങ്ങൽ വിദഗ്ധൻ പാറലകത്ത് യാഹുട്ടിയും സഹായി കെ.പി. ഫൈസലും ചേർന്ന് അതിസാഹസികമായാണ് രക്ഷപ്പെടുത്തിയത്.
കാഞ്ഞിരപ്പുഴ ഡാം തുറന്നത് കാരണം ശക്തമായ ഒഴുക്ക് ഉണ്ടായിട്ടും എതിർപ്പിനെ അവഗണിച്ചാണ് മിണ്ടാപ്രാണികളുടെ ജീവൻ രക്ഷിക്കാൻ ഇവർ പുറപ്പെട്ടത്.
കാലികച്ചവടക്കാർ ചെറിയ തുകക്ക് ചന്തയിൽനിന്ന് എത്തിച്ച് തുരുത്തിൽ തള്ളുകയാണ് പതിവ്. തിരിച്ചറിയാൻ സ്ഥിര അടയാളങ്ങൾ രേഖപ്പെടുത്തും. പുല്ലും വെള്ളവും കുടിച്ച് വളരുന്ന കാലികളെ അത്യാവശ്യം വിലയായാൽ പിടിച്ച് കൊണ്ടുപോകാറാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.