തിരുനാവായ: സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നൽകി വരുന്ന സേവനങ്ങളെല്ലാം ഓൺലൈനിൽ ആക്കുന്നതിെൻറ ഭാഗമായി തിരുനാവായ ഗ്രാമപഞ്ചായത്തിലും ഐ.എൽ.ജി.എം.എസ് സംവിധാനം നിലവിൽ വന്നു. ഇതിെൻറ ഉദ്ഘാടനം കുറുക്കോളി മൊയ്തീൻ എം.എൽ.എ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് കൊട്ടാരത്ത് സുഹറാബി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ഫൈസൽ എടശ്ശേരി, സ്ഥിരംസമിതി ചെയർമാന്മാരായ നാസർ ആയപ്പള്ളി, മാമ്പറ്റ ദേവയാനി, ബ്ലോക്ക് മെംബർമാരായ ആനി ഗോഡ് ലീഫ്, ടി.വി. റംഷീദ ടീച്ചർ, സെക്രട്ടറി എ.പി. വിഷ്ണു എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.