തിരുനാവായ: എ.എം.എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി പി. ഹരിനന്ദിന് വായന നിത്യജീവിതത്തിന്റെ ഭാഗമാണ്. കഴിഞ്ഞ അവധിക്കാലത്ത് മാത്രം കഥ, കവിത വിഭാഗങ്ങളിലായി 40 പുസ്തകങ്ങളാണ് ഈ കൊച്ചുമിടുക്കൻ വായിച്ചു തീർത്തത്. കൂടാതെ ഇതിന്റെയെല്ലാം വായന കുറിപ്പും തയാറാക്കി. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി. ഒന്നാം ക്ലാസിൽനിന്ന് നിത്യേന സചിത്ര ഡയറി എഴുതുകയും ഇതിന്റെ ഭാഗമായി ചെറിയ കഥകൾ വായിക്കുകയും ചെയ്തിരുന്നു. ഭാഷ ശേഷിവികാസത്തിനായി മധുരം മലയാളത്തിന്റെ ഭാഗമായി സ്കൂളിൽ നിന്നും ലഭിച്ച പുസ്തകൾ കൂടുതൽ ഗുണം ചെയ്തു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയും പ്രോത്സാഹനവുമുണ്ട്. കുഞ്ഞുപ്രായത്തിൽ തന്നെ ഇത്രയധികം വായനയും അവയുടെ കുറിപ്പും അക്ഷരതെറ്റില്ലാതെ തയാറാക്കിയ ഹരിനന്ദിനെ സ്കൂൾ അധികൃതർ പ്രത്യേകം ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.