തിരുനാവായ: പഞ്ചായത്തിലെ എട്ട്, 18 വാർഡുകളെ ബന്ധിപ്പിക്കുന്ന പൊതുമരാമത്ത് റോഡിന്റെ ഇരുവശവുമുള്ള അഴുക്കുചാലുകൾ യഥാസമയം വൃത്തിയാക്കാത്തതിനാൽ പരിസരവാസികൾ ദുരിതത്തിലായി. മഴപെയ്താൽ കാദനങ്ങാടി, കുന്നുംപുറം ഭാഗങ്ങളിൽനിന്ന് കുത്തിയൊഴുകി വരുന്ന വെള്ളത്തിന് പ്രയാസം കൂടാതെ റോഡിനിരുവശത്തുമുള്ള ഓടകളിലൂടെ വലിയ പറപ്പൂർ കായലിൽ എത്തിച്ചേരാൻ കഴിഞ്ഞിരുന്നു.
എന്നാൽ അധികാരികളുടെ അനാസ്ഥ മൂലം ഇത്തവണ മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമമായി നടന്നില്ല. ഇതോടെ ഓടകളിൽ അടിഞ്ഞുകൂടിയ മാലിന്യം നിറഞ്ഞ് തൊട്ടടുത്തുള്ള കിണറുകളിലേക്കാണ് മലിനജലം എത്തിച്ചേരുന്നത്.
ഇത് പരിസരവാസികൾക്ക് പ്രയാസമുണ്ടാക്കി. ഓടകളിൽ പ്ലാസ്റ്റിക് കുപ്പികളും അടിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ഹരിത കർമസേനയെയോ മറ്റു സംവിധാനങ്ങളോ ഉപയോഗപ്പെടുത്തി നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.