തിരുനാവായ: ഗ്രാമ പഞ്ചായത്തിലെ 17, 18 വാർഡുകളിൽ യു.ഡി.എഫ് സ്ഥാനാർഥികൾക്കെതിരെ കോൺഗ്രസ് വിമതർ രംഗത്ത്. 18ൽ മുസ്ലിം ലീഗിലെ സി.വി. മുസ്തഫക്കെതിരെ മൈനോറിറ്റി കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറ് വി.കെ. അബൂബക്കർ മൗലവിയും 17ൽ ലീഗിലെ കുറ്റിപ്പറമ്പിൽ റസിയക്കെതിരെ ഉണ്ണിയാലുക്കൽ മുനീറ മനാഫുമാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.
നിർദേശിച്ച സ്ഥാനാർഥികളെ ഒഴിവാക്കി യു.ഡി.എഫ് നടത്തിയ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനമെന്ന് ഇവർ പറഞ്ഞു. നേരിയ ഭൂരിപക്ഷത്തിന് യു.ഡി.എഫ്.സ്ഥാനാർഥികൾ ജയിക്കുന്ന ഈ രണ്ട് വാർഡിലും ഇവരുടെ രംഗപ്രവേശനം ഇരുമുന്നണികളെയും ആശയക്കുഴപ്പത്തിലാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.