തിരുനാവായ: കുംഭമാസം പാതി കഴിഞ്ഞപ്പോഴേക്കും നിളയിൽ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞത് കരയോര പഞ്ചായത്തുകളെയും പ്രദേശങ്ങളെയും ആശങ്കയിലാക്കി. നിളയെ ആശ്രയിക്കുന്ന ഒട്ടേറെ കുടിവെള്ള പദ്ധതികൾ ഇതിനകം പമ്പിങ് സമയം വെട്ടിക്കുറച്ചു. പമ്പിങ് കേന്ദ്രങ്ങളിലേക്ക് ജലം ലഭിക്കാനായി ചാലുകൾ കീറിയും സംവിധാനങ്ങൾ ഒരുക്കി.
പുഴയിൽ ജലവിതാനം പാടേ കുറഞ്ഞതിനാൽ കരയോരങ്ങളിലെ കിണറുകളിലും മറ്റു ജലാശയങ്ങളിലും വെള്ളം നന്നേ കുറഞ്ഞു. വയലുകളെല്ലാം വരണ്ടു തുടങ്ങി.
താമരപ്പാടങ്ങളെല്ലാം ഉണക്കഭീഷണിയിലാണ്. ചമ്രവട്ടം പദ്ധതിയുടെ ഷട്ടറിനടിയിലൂടെ വെള്ളം പാടേ ഒഴുകിപ്പോകുന്നതാണ് പുഴയിൽ ജലവിതാനം കുറയാൻ കാരണം.
ഈ സാഹചര്യത്തിൽ തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്റർ ഷട്ടറുകൾ തുറന്ന് ആവശ്യമായ വെള്ളം തുറന്നുവിടാൻ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.