തിരൂരങ്ങാടി: ഹജ്ജ് കർമങ്ങളുടെയും കഅബയുടെയും സ്റ്റാമ്പുകളുടെ വൻ ശേഖരവുമായി മൂന്നിയൂർ കളിയാട്ടമുക്കിലെ പള്ളിയാളി അബ്ദുറഹിമാൻ. പ്രവാസ ജീവിതത്തിനിടെ കൂടെ കൂട്ടിയതാണ് സ്റ്റാമ്പ്, നാണയം, കറൻസികൾ പോസ്റ്റ് കാർഡുകൾ തുടങ്ങിയവയുടെ ശേഖരണം.
അറബ് രാജ്യങ്ങൾ ഇറക്കിയ സ്റ്റാമ്പുകളാണ് ഹജ്ജ് കർമങ്ങളുടെയും കഅബയുടെയുമെല്ലാം. 30 വർഷത്തോളം പ്രവാസ ജീവിതം നയിച്ച ഇദ്ദേഹം സൗദി അറേബ്യയിൽ വെച്ചാണ് വ്യത്യസ്ത രാജ്യങ്ങൾ ഇറക്കിയിട്ടുള്ള ഹജ്ജ് സ്റ്റാമ്പുകൾ കണ്ടെത്തിയത്.
അതിനുപുറമെ ഗാന്ധിജിയുടെ വ്യത്യസ്ത തരം സ്റ്റാമ്പുകൾ, കേരളത്തിലെ നവോഥാന നായകരുടെയും ചലച്ചിത്ര-കലാകായിക-രാഷ്ട്രീയ വ്യക്തികളുടേയുമെല്ലാം സ്റ്റാമ്പുകളുടെയും വ്യത്യസ്ത രാജ്യങ്ങളിലെ പ്രശസ്ത നിർമിതിയുടെ സ്റ്റാമ്പുകളുമെല്ലാം ശ്രേദ്ധേയമാണ്. വായനയും പഠനവുമായി ജീവിതം നയിക്കുകയാണ് പള്ളിയാളി അബ്ദുറഹിമാൻ. സഫിയയാണ് ഭാര്യ. മക്കൾ: ഷഫീല നസ്ലി, ശർമിള ബീഗം, മുഹമ്മദ് ദലീൽ, ഫബ്ന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.