തിരൂരങ്ങാടി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി അബൂസബാഹും. 15 വർഷം മുമ്പ് വിദേശത്ത് വാഹനാപകടത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം വീട്ടിൽ വിശ്രമത്തിലാണ്.
മഹാമാരിയുടെ പിടിയിലകപ്പെട്ട വീടുകളിൽ കുടുങ്ങി പോയവർക്കാവശ്യമുള്ള പൾസ്ഓക്സി മീറ്ററുകൾ വാങ്ങി വെളിമുക്ക് പാലിയേറ്റിവ് സെൻററിന് നൽകുകയായിരുന്നു അദ്ദേഹം. വീഴ്ചകളിലും പതറാതെ സാമൂഹിക പ്രശ്നങ്ങളിലെ നിരന്തര സാന്നിധ്യമാണ് അബൂ സബാഹ്.
നാട്ടിലെ കുടുംബ വഴക്കുകളിലും മറ്റും മധ്യസ്ഥ ശ്രമങ്ങൾക്ക് പ്രശംസനീയമായ രീതിയിൽ മുൻകൈയെടുക്കാറുണ്ട്. ചടങ്ങിൽ പാലിയേറ്റിവ് സെൻറർ പ്രസിഡൻറ് കടവത്ത് മൊയ്തീൻ കുട്ടി, സെക്രട്ടറി സി.പി. യൂനുസ്, വളൻറിയർമാരായ സി.പി. ബഷീർ, പ്രേമൻ പാലക്കൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.