തിരൂരങ്ങാടി: വിവാഹം കഴിഞ്ഞ് നവ ദമ്പതികൾ നേരെ എത്തിയത് എൽ.ഡി.എഫ് വനിത കൺവെൻഷനിലേക്ക്. തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്തിെൻറ പ്രചാരണ ഭാഗമായി സംഘടിപ്പിച്ച വനിത കൺവെൻഷനിലേക്കാണ് വരൻ പന്താരങ്ങാടി പതിനാറുങ്ങൽ സ്വദേശി കാട്ടിൽ ആസിഫും വധു ഉണ്ണിയാലുങ്ങൽ സ്വദേശി ഒട്ടുമ്പുറം ഷൈഖയുമാണ് അഭിവാദ്യമർപ്പിക്കാനെത്തിയത്.
സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് മെംബർ പി. മൈമൂന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. എ.ടി. മാജിദ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി നിയാസ് പുളിക്കലകത്ത്, വി.പി. സോമസുന്ദരൻ, അഡ്വ. സി. ഇബ്രാഹിം കുട്ടി, പാലക്കണ്ടി വേലായുധൻ, ഇരുമ്പൻ സൈതലവി, ലെനിൻദാസ് അഡ്വ. ഒ. കൃപാലിനി, പി. ഗൗരി, കെ. സുലോജന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.