ചെ​റു​മു​ക്ക് പാ​ട​ത്ത് വെ​ള്ള​യും ചു​വ​പ്പും നി​റ​ത്തി​ലു​ള്ള ആ​മ്പ​ൽ പൂ​ത്തു​നി​ൽ​ക്കു​ന്നു

കുളിർകാഴ്ചയായി ചെറുമുക്ക് പാടം നിറയെ ആമ്പൽ പൂക്കൾ

തി​രൂ​ര​ങ്ങാ​ടി: ചെ​റു​മു​ക്ക് പാ​ട​ത്ത് ഏ​ക്ക​ർ​ക​ണ​ക്കി​ന്​​ ആ​മ്പ​ൽ വി​രി​ഞ്ഞ​ത് കാ​ഴ്ച​ക്കാ​ർ​ക്ക് കൗ​തു​ക​മാ​കു​ന്നു. 15 വ​ർ​ഷ​ത്തോ​ള​മാ​യി ചു​വ​ന്ന പൂ​ക്ക​ൾ മാ​ത്രം വി​രി​ഞ്ഞി​രു​ന്ന പാ​ട​ത്ത് ഇ​ത്ത​വ​ണ വെ​ള്ള പൂ​ക്ക​ളു​മു​ണ്ട്. ഇ​വ കാ​ണാ​ൻ കു​ടും​ബ​ങ്ങ​ളു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും ഒ​ഴു​ക്കാ​ണ്.

ഏ​റെ വൈ​കി​യാ​ണ് ഇ​വി​ടെ നെ​ൽ​കൃ​ഷി ഇ​റ​ക്കാ​റ്. ഇ​പ്പോ​ൾ നി​ലം ഒ​രു​ക്കു​ന്ന പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ആ​മ്പ​ൽ പൂ​ത്ത് നി​ൽ​ക്കു​ന്നി​ടം ഉ​ഴു​തു​മ​റി​ച്ച് ഞാ​റ് ന​ട്ടു​തു​ട​ങ്ങി.

എ​ല്ലാ വ​ർ​ഷ​വും നെ​ൽ​കൃ​ഷി​ക്ക് മു​മ്പ് ആ​മ്പ​ൽ പൂ​ത്ത​ത് കാ​ണാ​ൻ ചെ​റു​മു​ക്ക് പാ​ട​ത്ത് സ​ന്ദ​ർ​ശ​ക​ർ എ​ത്താ​റു​ണ്ട്.

നേ​ര​ത്തേ വെ​ളു​ത്ത നി​റ​ത്തി​ലു​ള്ള ആ​മ്പ​ലു​ക​ൾ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന പാ​ട​ത്ത് ചെ​റു​മു​ക്ക് സ്വ​ദേ​ശി തി​രു​നാ​വാ​യ​യി​ൽ​നി​ന്ന്​ ചു​വ​ന്ന​വ​യു​ടെ വി​ത്ത് കൊ​ണ്ടി​ട്ട​തോ​ടെ ചു​വ​ന്ന ആ​മ്പ​ലു​ക​ൾ പാ​ടം കൈ​യ​ട​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Ambel flowers in a small field

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.