തിരൂരങ്ങാടി: ഇസ്ലാമിെൻറ വിശുദ്ധമായ സാങ്കേതിക ശബ്ദങ്ങളെ അധർമവുമായി ചേർത്ത് വെച്ച് പാലാ ബിഷപ് മുസ്ലിം സമൂഹത്തെ അവഹേളിക്കുന്നുവെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി. ഐ.എസ്.എം സംസ്ഥാന സമിതി പി.എസ്.എം.ഒ കോളജിൽ സംഘടിപ്പിച്ച കേരള ഇസ്ലാമിക് സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എം.എം.ഒ അറബിക് ഡിപ്പാർട്മെൻറുമായി ചേർന്നാണ് സെമിനാർ ഒരുക്കിയത്. ജിഹാദിെൻറ അർഥം നന്മക്കുവേണ്ടിയുള്ള കഠിനപരിശ്രമം എന്നാണ്. എന്നിട്ടും ജിഹാദിനെ അന്യമത വിദ്വേഷവുമായി മാത്രം ചേർത്ത് പ്രചരിപ്പിക്കുന്ന രീതി അപകടമാണെന്നും അബ്ദുല്ലക്കോയ മദനി പറഞ്ഞു.
എം.കെ. ബാവ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കെ.പി.എ. മജീദ് എം.എൽ.എ, കെ.ടി. ജലീൽ എം.എൽ.എ, പി.എം.എ. സലാം, എൻ. കുഞ്ഞിപ്പ എന്നിവർ സംസാരിച്ചു. 'ആലി മുസ്ലിയാരും കെ.എം. മൗലവിയും' പ്രമേയത്തിൽ സംഘടിപ്പിച്ച സെമിനാറിെൻറ മൊഡ്യൂൾ - 1 അക്കാദമിക് സെഷനിൽ കെ.എൻ.എം വൈസ് പ്രസിഡൻറ് ഡോ. ഹുസൈൻ മടവൂർ, കെ.എസ്. മാധവൻ, കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, രതീഷ് കൃഷ്ണ, കെ.കെ. അബ്ദുസ്സത്താർ, സി.പി. സൈതലവി, സദാദ് അബ്ദുസ്സമദ് എന്നിവർ പ്രബന്ധാവതരണം നടത്തി. തുടർന്ന് നടന്ന 'സമരം നവോത്ഥാനം' ഓപൺ ഫോറത്തിൽ ട്രഷറർ നൂർ മുഹമ്മദ് നൂർഷ, നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം. അക്ബർ, പി. മുഹ്യിദ്ദീൻ മദനി, പി.എസ്.എം.ഒ കോളജ് പ്രിൻസിപ്പൽ ഡോ. അബ്ദുൽ അസീസ്, എൻ.വി. ഹാശിം ഹാജി, ഐ.എസ്.എം സംസ്ഥാന പ്രസിഡൻറ് ശരീഫ് മേലേതിൽ, മുസ്തഫ തൻവീർ, ശബീർ കൊടിയത്തൂർ, കെ.എം.എ. അസീസ്, ജലീൽ മാമാങ്കര, നൗഷാദ് കരുവണ്ണൂർ, സഗീർ കാക്കനാട്, റഹ്മത്തുല്ല സ്വലാഹി, സിറാജ് ചേലേമ്പ്ര, ശിഹാബ് തൊടുപുഴ, യാസർ അറഫാത്ത്, ജാസിർ രണ്ടത്താണി, പി.ഒ. ഹംസ, മാനു ഹാജി, ഹംസ മാസ്റ്റർ കരിമ്പിൽ, ഉബൈദുല്ല താനാളൂർ, മുബശ്ശിർ കോട്ടക്കൽ, ഫൈസൽ ബാബു സലഫി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.