പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭകൾ, എടരിക്കോട്, നന്നമ്പ്ര, തെന്നല, പെരുമണ്ണക്ലാരി പഞ്ചായത്തുകളും ചേർന്ന നിയമസഭ മണ്ഡലമാണ് തിരൂരങ്ങാടി നിയമസഭ മണ്ഡലം. പൊന്നാനി ലോക്സഭ മണ്ഡലത്തിലാണ് തിരൂരങ്ങാടി ഉൾപ്പെടുന്നത്. മത്സരിച്ച ഒരാളൊഴികെ ബാക്കിയെല്ലാവരും മന്ത്രിക്കസേരയിലിരുന്ന മണ്ഡലം കൂടിയാണ് തിരൂരങ്ങാടി. രണ്ട് പേർ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രിമാരുമായി.
1965 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രമെടുത്താൽ എ.കെ. ആൻറണി മാത്രമാണ് മുസ്ലിം ലീഗ് സ്ഥാനാർഥികളാല്ലാത്തയാൾ ഇവിടെ നിന്ന് ജയിച്ചത്. 1995ല് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് മത്സരിച്ചത്. എ.കെ. ആൻറണി 22,259 വോട്ടിെൻറ ഭൂരിപക്ഷത്തില് ജയിച്ചു. ലീഗിന് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തിൽ ഇടതുപക്ഷത്തിനു വിജയം എന്നും ബാലികേറാമലയായിരുന്നു.
2011ൽ പി.കെ. അബ്ദുറബ്ബ് 36,000 ലധികം വോട്ടിെൻറ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലത്തിൽ 2016ൽ ഭൂരിപക്ഷം 6,043 േലക്ക് താഴ്ന്നു. അബ്ദുറബ്ബിനെതിരെ നിയാസ് പുളിക്കലകത്തായിരുന്നു മത്സരിച്ചത്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ നിയാസ് പുളിക്കലകത്ത് അധ്യക്ഷനായി പരപ്പനങ്ങാടിയിൽ രൂപീകൃതമായ ജനകീയ വികസന മുന്നണിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയുടെ തുടർപ്രതിഫലനമായിരുന്നു അത്.
നിയമസഭ തെരഞ്ഞെടുപ്പിലും ഇതേ അടവായിരുന്നു ഇടതുപക്ഷം പയറ്റിയത്. മണ്ഡലത്തിൽ സി.പി.ഐ സ്ഥാനാർഥികളാണ് എൽ.ഡി.എഫിൽ മത്സരിക്കുന്നത്. 1957 മുതൽ ഒരു ഉപതെരഞ്ഞെടുപ്പടക്കം 15 തവണയാണ് തിരൂരങ്ങാടിയിൽ വോട്ടെടുപ്പ് നടന്നത്. അവുക്കാദർക്കുട്ടി നഹ, സി.പി. കുഞ്ഞാലിക്കുട്ടി കേയി, യു.എ. ബീരാൻ, എ.കെ. ആൻറണി, കെ. കുട്ടി അഹമ്മദ് കുട്ടി, പി.കെ. അബ്ദുറബ്ബ് എന്നീ ആറുപേരാണ് ഈ കാലയളവിൽ െതരഞ്ഞെടുക്കപ്പെട്ടത്. 1987 ലെ െതരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് ജയിച്ച സി.പി. കുഞ്ഞാലിക്കുട്ടി കേയിക്ക് മാത്രമാണ് മന്ത്രിക്കസേരയിൽ ഇരിക്കാനാകാതെപോയത്. മറ്റെല്ലാവരും ഒരു തവണയെങ്കിലും മന്ത്രിയായവരാണ്.
1957 മുതൽ 1982 വരെ തിരൂരങ്ങാടി മണ്ഡലത്തിലെ ജനപ്രതിനിധി കെ. അവുക്കാദർകുട്ടി നഹയായിരുന്നു. എട്ടുതവണ നിയമസഭയിലെത്തിയ നഹ നാലുതവണയും മന്ത്രിയായി. ആദ്യമായി മന്ത്രിയായത് 1967ൽ രണ്ടാം ഇ.എം.എസ് മന്ത്രിസഭയിൽ പഞ്ചായത്ത്- സാമൂഹിക സേവനവകുപ്പ് കൈകാര്യം ചെയ്താണ്.
1970ലെ സി. അച്യുതമേനോൻ നയിച്ച മന്ത്രിസഭയിൽ ഭക്ഷ്യ -തദ്ദേശ വകുപ്പ് മന്ത്രിയായി. പിന്നീട് 1977ൽ കെ. കരുണാകരൻ മന്ത്രിസഭയിൽ തദ്ദേശവകുപ്പാണ് കൈകാര്യം ചെയ്തത്. 1982ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ്കോയ മരിച്ചപ്പോഴാണ് നഹ ഉപമുഖ്യമന്ത്രിയായത്. 1991ൽ തിരൂരങ്ങാടിയിൽ മത്സരിച്ച യു.എ. ബീരാൻ 1982ൽ തിരൂരിൽനിന്ന് ജയിച്ചാണ് മന്ത്രിയായത്. 1996ൽ ഐ.എസ്.ആർ.ഒ ചാരക്കേസിനെത്തുടർന്ന് കെ. കരുണാകരൻ രാജിവെച്ചപ്പോൾ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്ത് ആൻറണി ജനവിധി തേടിയത് തിരൂരങ്ങാടിയിൽ നിന്നാണ്. ലീഗിൽനിന്ന് രാജിവെച്ച് ഐ.എൻ.എല്ലിലേക്ക് മാറിയ യു.എ. ബീരാൻ എം.എൽ.എ സ്ഥാനം രാജിവെച്ചതോടെയാണ് ആൻറണിക്ക് തിരൂരങ്ങാടിയിൽ മത്സരിക്കാൻ കളമൊരുങ്ങിയത്. ആൻറണിയിലൂടെ തിരൂരങ്ങാടി ഒരുതവണ മുഖ്യമന്ത്രി മണ്ഡലവുമായി.
പിന്നീട് 1996, 2001, 2006 എന്നീ മൂന്ന് െതരഞ്ഞെടുപ്പുകളിൽ കെ. കുട്ടി അഹമ്മദ് കുട്ടി തിരൂരങ്ങാടിയിൽ നിന്നും നിയമസഭയിലെത്തി. ലോക്സഭ െതരഞ്ഞെടുപ്പ് പരാജയത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് ആൻറണി രാജിെവച്ചപ്പോൾ 2004ൽ രൂപം കൊണ്ട ഉമ്മൻചാണ്ടി മന്ത്രിസഭയിൽ കുറഞ്ഞ കാലം പഞ്ചായത്ത് വകുപ്പ് മന്ത്രിയായിരുന്നു കുട്ടി അഹമ്മദ് കുട്ടി. നിലവിലെ എം.എൽ.എയായ പി.കെ. അബ്ദുറബ്ബ് 2016ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായി.
1996, 2001 തെരഞ്ഞെടുപ്പുകളിൽ താനൂരിൽ നിന്നും 2006-ൽ മഞ്ചേരിയിൽ നിന്നും െതരഞ്ഞെടുക്കപ്പെട്ടെങ്കിലും മന്ത്രിയാകാനുള്ള സാഹചര്യം ഉണ്ടായില്ല. എന്നാൽ സ്വന്തം മണ്ഡലമായ തിരൂരങ്ങാടിയിൽ മത്സരിച്ചപ്പോൾ അബ്ദുറബ്ബും മന്ത്രിയായി.
നിയമസഭ ഇതുവരെ
1957
കെ. അവുക്കാദർ കുട്ടി നഹ (സ്വത.) - 17,622
കുഞ്ഞാലിക്കുട്ടി ഹാജി (സ്വത) - 16,670
ഭൂരിപക്ഷം: 952 1960
കെ. അവുക്കാദർ കുട്ടി നഹ (ലീഗ്) - 34,749
എം. കോയകുഞ്ഞി നഹ ഹാജി (സി.പി.ഐ) - 18,049
ഭൂരിപക്ഷം - 16,700 1965
കെ. അവുക്കാദർ കുട്ടി നഹ (ലീഗ്) - 20,836
ടി.പി. കുഞ്ഞാലൻ കുട്ടി (കോൺ.) - 19,594
ഭൂരിപക്ഷം - 1242 1967
കെ. അവുക്കാദർ കുട്ടി നഹ (ലീഗ്) - 29,267
ടി.പി. കുഞ്ഞാലൻ കുട്ടി (കോൺ.) - 19,599
ഭൂരിപക്ഷം - 9668 1970
കെ. അവുക്കാദർ കുട്ടി നഹ (ലീഗ്) - 32,608
കുഞ്ഞാലിക്കുട്ടി അലിയാസ് (സ്വത.) - 31,893
ഭൂരിപക്ഷം - 715 1977
കെ. അവുക്കാദർ കുട്ടി നഹ (ലീഗ്) - 40,540
ടി.പി. കുഞ്ഞാലൻ കുട്ടി (സ്വത.) - 21,479
ഭൂരിപക്ഷം: 19,061 1980
കെ. അവുക്കാദർ കുട്ടി നഹ (ലീഗ്) - 37,775
കെ. കോയകുഞ്ഞി നഹ (സി.പി.ഐ) - 25,816
ഭൂരിപക്ഷം - 11,959 1982
കെ. അവുക്കാദർ കുട്ടി നഹ (ലീഗ്) - 34,586
കെ.എൻ. അബ്ദുൽ ഖാദർ (സി.പി.ഐ)- 20,527
ഭൂരിപക്ഷം - 14,059 1987
സി.പി. കുഞ്ഞാലിക്കുട്ടി കേയി (ലീഗ്) - 45,586
ഇ.പി. മുഹമ്മദലി (സി.പി.ഐ) - 19,738
ഭൂരിപക്ഷം - 25,848 1991
യു.എ. ബീരാൻ (ലീഗ്) - 47,223
എം. റഹ്മത്തുല്ല (സി.പി.ഐ) - 28,021
ഭൂരിപക്ഷം - 19,202 1996
കെ. കുട്ടി അഹമ്മദ് കുട്ടി (ലീഗ്) - 48,953
എ.വി. അബ്ദു ഹാജി (സ്വത.) - 40,921
ഭൂരിപക്ഷം - 8032 2001
കെ. കുട്ടി അഹമ്മദ് കുട്ടി (ലീഗ്) - 57,027
എ.വി. അബ്ദു ഹാജി (സ്വത.) - 37,854
ഭൂരിപക്ഷം - 19,173 2006
കെ. കുട്ടി അഹമ്മദ് കുട്ടി (ലീഗ്)- 60,359
കെ. മൊയ്തീൻ കോയ (സി.പി.ഐ) - 44,236
ഭൂരിപക്ഷം - 16,123 2011
പി.കെ. അബ്ദുറബ്ബ് (ലീഗ്) - 58,666
അഡ്വ. കെ.കെ. അബ്ദുസ്സമദ് (സി.പി.ഐ) - 28,458
ഭൂരിപക്ഷം - 30,208 2016 നിയമസഭ
പി.കെ. അബ്ദുറബ്ബ് (ലീഗ്) - 62,927
നിയാസ് പുളിക്കലകത്ത് (സ്വത) - 56,884
പി.വി. ഗീത മാധവൻ (ബി.ജെ.പി) - 8,046
അഡ്വ. കെ.സി. നസീർ (എസ്.ഡി.പി.ഐ) - 2,478
മാളിയാട്ട് അബ്ദുറസാഖ് ഹാജി (പി.ഡി.പി) - 1,902
മിനു മുംതാസ് (വെൽഫയർ പാർട്ടി) -1,270
ഭൂരിപക്ഷം : 6,043 2019 ലോക്സഭ
ഇ.ടി. മുഹമ്മദ് ബഷീർ (മുസ്ലിം ലീഗ്) - 85,428
പി.വി. അൻവർ (സ്വത.) - 38,444
രമ (ബി.ജെ.പി) - 10,663
ഭൂരിപക്ഷം - 46,984 തദ്ദേശ സ്ഥാപന കക്ഷിനില
തിരൂരങ്ങാടി മണ്ഡലം
യു.ഡി.എഫ്- 80682
എൽ.ഡി.എഫ്- 54934
ബി.ജെ.പി- 6700
ഭൂരിപക്ഷം- 25748 തിരൂരങ്ങാടി നഗരസഭ
മുസ്ലിംലീഗ് - 23,
കോൺഗ്രസ് - ആറ്,
സി.എം.പി - രണ്ട്,
വെൽഫെയർ - ഒന്ന്
എൽ.ഡി.എഫ് സ്വതന്ത്രർ - അഞ്ച്
മുസ്ലിം ലീഗ് വിമതർ - രണ്ട് പരപ്പനങ്ങാടി നഗരസഭ
മുസ്ലിംലീഗ് - 25
കോൺഗ്രസ് - മൂന്ന്
ഇടത് ജനകീയ വികസന മുന്നണി - 13
ബിജെപി - മൂന്ന് തെന്നല പഞ്ചായത്ത്
മുസ്ലിം ലീഗ് - 12
കോൺഗ്രസ് - രണ്ട്
സി.പി.എം - ഒന്ന്
ഐ.എൻ.എൽ - ഒന്ന്
എൽ.ഡി.എഫ്. സ്വത - ഒന്ന് നന്നമ്പ്ര പഞ്ചായത്ത്
മുസ്ലിംലീഗ് - 12
കോൺഗ്രസ് - അഞ്ച്
വെൽഫെയർ - ഒന്ന്
ബി.ജെ.പി - ഒന്ന്
സ്വതന്ത്രർ - രണ്ട് എടരിക്കോട് പഞ്ചായത്ത്
യു.ഡി.എഫ് - 15
എൽ.ഡി.എഫ് - ഒന്ന് പെരുമണ്ണ ക്ലാരി പഞ്ചായത്ത്
യു.ഡി.എഫ് - 12
എൽ.ഡി.എഫ് - നാല്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.