തിരൂരങ്ങാടി: വെന്നിയൂര്‍ 33 കെ.വി സബ് സ്റ്റേഷന് നിര്‍മാണത്തിന്റെ വിവിധ ജോലികൾക്ക് തുടക്കമായി. വൈദ്യുതി വോള്‍ട്ടേജ് പ്രതിസന്ധിക്കുള്‍പ്പെടെ പരിഹാരമാകുന്നതാണ് ഒന്നരക്കോടി രൂപ ചെലവിൽ നിർമിക്കുന്ന സബ് സ്റ്റേഷന്. സബ് സ്റ്റേഷൻ കമീഷൻ ചെയ്യുന്നതോടെ വെന്നിയൂരിൽ നിന്നായിരിക്കും വെന്നിയൂർ, തിരൂരങ്ങാടി മേഖലകളിൽ വൈദ്യുതി പ്രസരണമുണ്ടാവുക. എടരിക്കോട് നിന്നുള്ള ഫീഡർ നിലനിർത്തുകയും ചെയ്യും. പുതിയ സബ് സ്റ്റേഷനിലൂടെ എടരിക്കോടിന്റെ നിലവിലെ ലോഡ് കുറക്കാനുമാകും.
റോഡ് കീറി ഭൂഗര്‍ഭ ലൈന്‍ വലിക്കാനുള്ള അനുമതി തിരൂരങ്ങാടി നഗരസഭ, തെന്നല, എടരിക്കോട് പഞ്ചായത്ത് ഭരണ സമിതികൾ നേരത്തെ നല്‍കിയിരുന്നു. ഇതോടെയാണ് ടെൻഡര്‍ പൂര്‍ത്തീകരിച്ച് കരാര്‍ കമ്പനിക്ക് നിര്‍മാണ ഉത്തരവ് നല്‍കിയത്. നഗരസഭ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി, നഗരസഭ വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, എക്സിക്യൂട്ടീവ് എൻജിനീയർ ഒ.പി. വേലായുധൻ, ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഷീന ജോർജ്, അസി. എൻജിനീയർമാരായ എ. സനോജ്, എൻ.എം. ഫസ്ലുറഹ്മാൻ, ടി. ശിഹാബുദ്ദീൻ, ശിഹാബുദ്ദീൻ, മുജീബ് എന്നിവർ പ്രവൃത്തി സ്ഥലം സന്ദർശിച്ച് വിലയിരുത്തി.
പദ്ധതി വേഗത്തിലാക്കാന്‍ കെ.പി.എ മജീദ് എം.എൽ.എയുടെ അധ്യക്ഷതയില്‍ തദ്ദേശ സ്ഥാപന അധ്യക്ഷരുടെ യോഗം ചേര്‍ന്ന് തടസ്സങ്ങള്‍ നീക്കാൻ പദ്ധതികള്‍ തയാറാക്കിയിരുന്നു. യോഗത്തില്‍ ജനുവരിയില്‍ സബ് സ്റ്റേഷന് യാഥാർഥ്യമാക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു.
ഒന്നര കിലോമീറ്ററിലാണ് ഭൂഗർഭ ലൈൻ വലിക്കുന്നത്. ഈ പ്രവൃത്തി പെരുമ്പുഴയിൽനിന്ന് തുടങ്ങിയിട്ടുണ്ട്.
50 എം.വിയിലുള്ള രണ്ട് ട്രാൻസ്ഫോർമറുകൾ ഇവിടെ സ്ഥാപിക്കും. ഇതിനുള്ള കോൺക്രീറ്റ് പ്രവൃത്തി തുടങ്ങി. ഉടനെ തന്നെ 110 കെ.വി സബ് േസ്റ്റഷനായി ഉയര്‍ത്താനുള്ള നടപടികളും നടന്നുവരുന്നുണ്ട്. വെന്നിയൂര്‍, തിരൂരങ്ങാടി മേഖലയില്‍ രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമം അനുഭവിക്കുകയാണ്. വേനൽക്കാലത്ത് അമിത ലോഡ് മൂലം വൈദ്യുതി ഓഫാകുന്നതിനും സബ് സ്റ്റേഷൻ വരുന്നതോടെ പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.