തിരൂരങ്ങാടി: സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി െതരഞ്ഞെടുപ്പിൽ ജില്ല സെക്രട്ടറിേയറ്റ് അംഗത്തിെൻറ ഇടപെടലെന്ന് ആക്ഷേപം. സമ്മേളനത്തിൽ കൂടുതൽ വിമർശനമേറ്റയാളെ തന്നെ സെക്രട്ടറിയായി തെരഞ്ഞെടുത്തതോടെയാണ് പ്രതിഷേധം ഉയർന്നത്.തിരൂരങ്ങാടി താലൂക്കാശുപത്രി മാനേജ്മെൻറ് കമ്മിറ്റി (എച്ച്.എം.സി) യോഗത്തിലെ ഫീസ് വർധന വിഷയത്തിൽ യു.ഡി.എഫിനൊപ്പം നിന്ന നിലപാടിനെതിരെയാണ് സമ്മേളനത്തിൽ വിമർശം ഉയർന്നത്.
എച്ച്.എം.സി അംഗമായ ഇദ്ദേഹത്തിെൻറ വാക്ക് കേൾക്കാതെ ഡി.വൈ.എഫ്.െഎ പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു. സമ്മേളനത്തിൽ ഉച്ചയോടെ തിരൂരങ്ങാടിയിൽ നിന്നുള്ള ജില്ല സെക്രട്ടറിേയറ്റ് അംഗമെത്തി ഇടപെടൽ നടത്തിയതായും ആക്ഷേപമുണ്ട്.
കഴിഞ്ഞ ലോക്കൽ സമ്മേളനത്തിൽ പ്രായം പരിഗണിച്ച് ഒഴിവാക്കുകയും പിന്നീട് ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തുകയും ചെയ്ത നേതാവിനെ ഇത്തവണ ഔദ്യോഗിക പാനലിൽ ഉൾപ്പെടുത്തിയത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിൽ സഹായിക്കാൻ വേണ്ടിയാണെന്നും ആക്ഷേപമുയർന്നു.
ഔദ്യോഗിക പാനലിനെതിരെ മൂന്നുപേർ മത്സര രംഗത്ത് വന്നെങ്കിലും മൂവരും പരാജയപ്പെട്ടു. സമ്മേളനം ജില്ല കമ്മിറ്റി അംഗം വി.പി. സോമസുന്ദരൻ ഉദ്ഘാടനം ചെയ്തു. പ്രഫ. പി. മമ്മദ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.