തിരൂരങ്ങാടി: കത്തുപാട്ടുകൾ ഒരുപാട് കാലം മൂളി നടന്നിട്ടുണ്ട് മലപ്പുറം. എന്നാലിപ്പോൾ മറ്റൊരു കത്തിനെക്കുറിച്ചാണ് പറയാനുള്ളത്. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ചെമ്മാട്ട് നിന്നൊരു 11കാരി എഴുതിയ കത്താണിപ്പോൾ വൈറലായിരിക്കുന്നത്. കുന്നത്ത് വളപ്പിൽ സലീഖിെൻറയും റസീനയുടെയും മകളായ റീഹയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സങ്കടക്കത്ത് എഴുതിയത്.
കഴിഞ്ഞ ദിവസം പോർച്ചുഗൽ ബെൽജിയത്തോട് തോറ്റ് യുറോകപ്പിൽനിന്ന് പുറത്ത് പോയിരുന്നു. ഇത് സഹിക്കവയ്യാതെയാണ് കൊച്ചുമിടുക്കി സി.ആർ-7ന് കത്തെഴുതിയത്. കത്തിലെ വാക്കുകൾ ഇങ്ങനെ; 'എെൻറ സി.ആറിെൻറ സങ്കടം എനിക്ക് കാണാൻ വയ്യ, അങ്ങ് ഒരിക്കലും തലതാഴ്ത്തി നടക്കാൻ പാടില്ല. ഇന്നെനിക്ക് സന്തോഷിക്കാൻ പറ്റുന്നില്ല.
എന്തോ ഫീലിങ് മനസ്സിന്. ഒരുപാട് കളികൾ തോറ്റിട്ടുണ്ട്, അന്നൊന്നും ഇത്ര സങ്കടം ഇല്ലായിരുന്നു. ഇന്നലെ എത്ര ആയിട്ടും സങ്കടം മാറുന്നില്ല'. സ്വന്തം കൈപ്പടയിലെഴുതിയ കത്ത് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. സ്കൂളിൽ ഫുട്ബാൾ കളിക്കാറുണ്ട്. സ്കൂളിലെ കായികാധ്യാപകനാണ് പ്രചോദനം. റീഹയുടെ ആഗ്രഹങ്ങളിലൊന്ന് റൊണാൾഡോയെ കാണമെന്നാണ്. യുവൻറസിെൻറയും പോർച്ചുഗലിെൻറയും കളിയുണ്ടെങ്കിൽ ഏത് പാതിരാക്കാണെങ്കിലും കാണും. കോട്ടക്കൽ സേക്രഡ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.