തിരൂർ: പറവണ്ണ സലഫി ഇ.എം സ്കൂളിൽ പെരുന്നാൾ ഇശൽ എന്ന പേരിൽ ആഘോഷ പരിപാടികൾ നടന്നു. വിദ്യാരംഗം ക്ലബിന്റെ നേതൃത്വത്തിൽ വിദ്യാർഥികളുടെ മെഗാ ഒപ്പന സംഘടിപ്പിച്ചു. ആശംസ കാർഡ് നിർമാണം, മെഹന്തി ഫെസ്റ്റ്, ഗാനാലാപനം എന്നിവയും നടന്നു. പാറയിൽ ഹമീദ് പെരുന്നാൾ സന്ദേശം നൽകി. വി.വി. റുക്സാന, ശാമില, സുജന, ഷഫ്ന, സുലൈഖ, പ്രേമ എന്നിവർ നേതൃത്വം നൽകി.
തിരുനാവായ: വൈരങ്കോട് എം.ഇ.ടി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ പ്രീപ്രൈമറി വിദ്യാർഥികൾ മെഗാ ഒപ്പന ഒരുക്കി. തുടർന്ന് ഹറമിലെ ത്വവാഫ് മാതൃക കുട്ടികൾ അവതരിപ്പിച്ചു. ഹൈസ്കൂൾ വിഭാഗം വിദ്യാർഥികളുടെ മൈലാഞ്ചി മത്സരവും നടന്നു. പ്രിൻസിപ്പൽ ചേക്കുട്ടി പരവക്കൽ ഉദ്ഘാടനം ചെയ്തു.
ആലത്തിയൂർ: ചെറിയ പറപ്പൂർ ഇക്റഹ് ആൻഡ് വാൾഡോർഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ക്വിസ്, മാപ്പിളപ്പാട്ട്, മെഹന്തി ഫെസ്റ്റ് എന്നീ പരിപാടികൾ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ പി.എം. മുസ്തഫ ഉദ്ഘാടനം ചെയ്തു.
തൃപ്രങ്ങോട്: ബഡ്സ് സ്കൂളിലെ വിദ്യാർഥികൾ ബലിപെരുന്നാൾ ആഘോഷിച്ചു. മൈലാഞ്ചിയിടലിന് അധ്യാപികമാരായ എ. സൗമ്യയും ഷബ്നയും നേതൃത്വം നൽകി. 30 വിദ്യാർഥികളാണ് ഇവിടെയുള്ളത്.
വൈലത്തൂർ: ബലി പെരുന്നാൾ ആഘോഷ ഭാഗമായി തലക്കടത്തൂർ നോർത്ത് ഓവുങ്ങൽ എ.എം.എൽ.പി സ്കൂളിലെ അറബിക് ക്ലബിന്റെ നേതൃത്വത്തിൽ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് പി. ആഷിഖ്, മാനേജർ പാട്ടത്തിൽ കുഞ്ഞി മുഹമ്മദ്, പി. കോമുക്കുട്ടി, വി.പി. മീരാ മോൾ, എം.എ. റഫീഖ്, പി.സി. സജികുമാർ, പി.പി. ജംഷീദ, എം.കെ. രമേശൻ, പി. റബീഹ്, ഐ.പി. അബൂബക്കർ, പി.പി. നസ്റുദ്ദീൻ എന്നിവർ സംസാരിച്ചു.
പട്ടർനടക്കാവ്: ബലിപെരുന്നാൾ ആഘോഷ ഭാഗമായി ചേരൂരാൽ ഹയർ സെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് ക്ലബിനു കീഴിൽ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. വി.പി. ജമീല, വി.പി. ഷൈമ, പി. ഷിബിലി മോൾ, എൻ. ജിഷാൻ അഹമ്മദ് എന്നിവർ നേതൃത്വം നൽകി.
എടപ്പാൾ: ഐഡിയൽ സ്കൂളിൽ ബലിപെരുന്നാൾ ആഘോഷം മാനേജർ മജീദ് ഐഡിയൽ ഉദ്ഘാടനം ചെയ്തു. പാട്ടും മെഗാ ഒപ്പനയും വട്ടപ്പാട്ടും മധുര വിതരണവുമെല്ലാമായി ആഘോഷം വർണാഭമായി. വ്യത്യസ്ത വിഭാഗങ്ങളിൽ സീനിയർ പ്രിൻസിപ്പൽ എഫ്. ഫിറോസ്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സെന്തിൽകുമരൻ, സി.ബി.എസ്.ഇ പ്രിൻസിപ്പൽ പ്രിയ അരവിന്ദ്, സുപ്രിയ ഉണ്ണികൃഷ്ണൻ, ഉഷ കൃഷ്ണകുമാർ, ബിന്ദു മോഹനൻ, ചിത്ര ഹരിദാസ്, സിന്ധു ദിനേശ്, ബിന്ദു പ്രകാശ് എന്നിവർ നേതത്വം നൽകി.
പുന്നത്തല: എ.എം.യു.പി സ്കൂളിൽ ബലിപെരുന്നാൾ മൈലാഞ്ചിയിടൽ മത്സരം, മാപ്പിളപ്പാട്ട് മത്സരം എന്നിവ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.