തിരൂരങ്ങാടി: കോവിഡ് ബാധിച്ച് മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം ഹൈന്ദവാചാരപ്രകാരം സംസ്കരിക്കാൻ സഹായമേകി ഫൈസലും സലാമും. ചേളാരി ഐ.ഒ.സി റീഫില്ലിങ് പ്ലാൻറിലെ തൊഴിലാളിയായിരുന്ന തമിഴ്നാട് തിരുവണ്ണാമലൈ പഴങ്ങന്നൂർ ഈശ്വരൻകോ സ്വദേശി രമേശ് (53) കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞദിവസമാണ് മരിച്ചത്.
മൃതദേഹം ബന്ധുക്കളെത്താനായി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു. അവർ എത്തിയെങ്കിലും ഹൈന്ദവാചാരപ്രകാരം ദഹിപ്പിക്കാൻ നഗരസഭയിൽ സംവിധാനമില്ലാത്തതിനാൽ ദൗത്യം ഏറ്റെടുക്കാൻ സാമൂഹികപ്രവർത്തകരായ ഫൈസൽ താണിക്കൽ, സലാം കരുമ്പിൽ എന്നിവർ രംഗത്തുവരികയായിരുന്നു.
ബന്ധുക്കളുടെ സമ്മതപ്രകാരം മൃതദേഹം കോഴിക്കോട് കോർപറേഷൻ അധീനതയിലുള്ള വെസ്റ്റ് ഹിൽ പൊതുശ്മശാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദഹിപ്പിച്ചു. ഫൈസൽ, സലാം എന്നിവർ എല്ലാ സൗകര്യവും ചെയ്തുകൊടുത്തതോടെ രമേശിെൻറ ഇളയ മകൻ ചിതക്ക് തീകൊളുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.