പിതാവും മകളും മരുമകനും അങ്കത്തിന്

തിരൂരങ്ങാടി: തെരഞ്ഞെടുപ്പ് ഗോദയിൽ അങ്കം കുറിക്കാനിരിക്കുകയാണ് ഒരു കുടുംബമൊന്നടങ്കം. പിതാവും മകളും മരുമകനും ഒരുമിച്ചാണ് പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. വേങ്ങര ബ്ലോക്ക് പഞ്ചായത്തിലേക്ക് കൂരിയാട് ഡിവിഷനിൽ എ.ആർ.നഗറിലെ സി.പി.എം നേതാവ് അഹമദ് പാറമ്മൽ, മകൾ അഡ്വ. നബീല പാറമ്മൽ തേഞ്ഞിപ്പലം ഡിവിഷനിൽ നിന്ന്​ ജില്ല പഞ്ചായത്തിലേക്കും മരുമകൻ കെ.പി. മമ്മദ്കോയ മലാപറമ്പ് ഡിവിഷനിൽ നിന്ന്​ കോഴിക്കോട് കോർപറേഷനിലേക്കുമാണ് മത്സരിക്കുന്നത്. മൂവരും എൽ.ഡി.എഫ് സ്ഥാനാർഥികളാണ്.

65 കാരനായ അഹമദ് പാറമ്മൽ തിരൂരങ്ങാടി ഓറിയൻറൽ ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. അധ്യാപകനും പുരോഗമന കലാസാഹിത്യ സംഘം തിരൂരങ്ങാടി ഏരിയ വൈസ് പ്രസിഡൻറും സി.പി.എം എ.ആർ.നഗർ ലോക്കൽ കമ്മിറ്റി അംഗവുമാണ്.

മകൾ അഡ്വ. നബീല കോഴിക്കോട് ജില്ല കോടതിയിൽ അഭിഭാഷകയാണ്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ചേളാരി സ്വദേശി മുഹമ്മദ് കാഹിമി​െൻറ ഭാര്യയാണ്. അഹമദ് പാറമ്മലി​െൻറ ഇളയ മകൾ നാൻസി പാറമ്മലി​െൻറ ഭർത്താവ് കോഴിക്കോട് കാരാപറമ്പ് സ്വദേശി കെ.പി. മമ്മദ് കോയയാണ് കോഴിക്കോട് കോർപറേഷനിലേക്ക് മലാപറമ്പ് എട്ടാം ഡിവിഷനിൽ നിന്നും മത്സരിക്കുന്നത്.

കോഴിക്കോട് കോപറേറ്റീവ് ബാങ്ക് ജീവനക്കാരനാണ് മമ്മദ് കോയ. എസ്.എഫ്.ഐ ജില്ല ​െസക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം സി.പി.എം ബ്രാഞ്ച് ​െസക്രട്ടറിയാണ്. സി.പി.എം പാർട്ടി ചിഹ്​നത്തിലാണ്​ മൂന്ന്​ പേരും മത്സരിക്കുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.