തിരൂരങ്ങാടി: 131 കേസുകളിലായി 2,99,500 രൂപ പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ് വിഭാഗം. ദേശീയ, സംസ്ഥാന പാതകൾ കേന്ദ്രീകരിച്ചും ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ചും നടത്തിയ പരിശോധനയിലാണ് പിഴ ഇൗടാക്കിയത്. ജില്ലയിൽ ബൈക്കപകടം വർധിക്കുന്ന സാഹചര്യത്തിൽ ഹെൽമറ്റ് പരിശോധന ഉൾപ്പെടെ കർശനമാക്കിയിട്ടുണ്ട്.
രണ്ട് ദിവസങ്ങളിലായി കൊളപ്പുറം, കക്കാട് കൊടിമരം, വെന്നിയൂർ, ചങ്കുവെട്ടി, മലപ്പുറം, ചെമ്മാട്, യൂനിവേഴ്സിറ്റി, കൊണ്ടോട്ടി, തിരൂർ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ ഹെൽമറ്റ് ധരിക്കാത്ത 39 പേർക്കെതിരെയും ലൈസൻസ് ഇല്ലാത്ത 17 പേർക്കെതിരെയും ഇൻഷുറൻസില്ലാത്ത 23, കൂളിങ് ഫിലിം ഒട്ടിച്ച ആറ് വാഹനങ്ങൾക്കെതിരെയുമായി 131 കേസുകളിലായി 2,99,500 രൂപ പിഴ ഈടാക്കിയത്.
ഇതോടൊപ്പം അപകടങ്ങൾ സംഭവിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് ബോധവത്കരണ ക്ലാസും ഉദ്യോഗസ്ഥർ നൽകി. ജില്ല എൻഫോഴ്സ്മെൻറ് ആർ.ടി.ഒ കെ.കെ. സുരേഷ്കുമാറിെൻറ നിർദേശപ്രകാരം എം.വി.ഐ സജി തോമസ്, എ.എം.വി.ഐമാരായ ഷബീർ പക്കാടൻ, പി.കെ. മനോഹരൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധന തുടരുമെന്ന് ജില്ല എൻഫോഴ്സ്മെൻറ് ആർ.ടി.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.