തിരൂർ: തിരൂരിലെ വിവിധ മാർക്കറ്റുകളിൽ ഭക്ഷ്യ സുരക്ഷ വിഭാഗം നടത്തിയ പരിശോധനയിൽ ലൈസന്‍സില്ലാതെ പ്രവർത്തിച്ച 18 കടകള്‍ അടപ്പിച്ചു. ചൊവ്വാഴ്ച രാവിലെയാണ് പരിശോധന നടത്തിയത്.
തിരൂരിലെ പഴം -പച്ചക്കറി മാര്‍ക്കറ്റുകള്‍ ഉൾപ്പെടെ 53 കടകളിലായി നടത്തിയ പരിശോധനയിലാണ് 18 കടകൾ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്. കടകള്‍ക്ക് പിഴ ചുമത്തി അടപ്പിച്ചു.
കടകൾക്ക് ഭക്ഷ്യ സുരക്ഷ ലൈസന്‍സ് നിര്‍ബന്ധമാണെന്ന് കഴിഞ്ഞ ആഴ്ച നോട്ടീസ് നൽകിയിരുന്നെങ്കിലും മിക്ക കടകളും ലൈസൻസ് എടുക്കാത്ത സാഹചര്യത്തിലാണ് പരിശോധന കര്‍ശനമാക്കിയത്. ജില്ല അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമീഷണര്‍ സുജിത്ത് പെരേര, തിരൂര്‍ ഭക്ഷ്യ സുരക്ഷ ഓഫിസര്‍ എം.എന്‍. ഷംസിയ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് തിരൂര്‍ ഭക്ഷ്യ സുരക്ഷ ഓഫിസര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.