തിരൂരങ്ങാടി: ലോക്ഡൗൺ പ്രാദേശികമാക്കിയതോടെ ഫുട്ബാൾ ആരവം പുറത്തേക്കും. കോപ്പ അമേരിക്കയും യൂറോ കപ്പും ഒരുമിച്ച് എത്തിയപ്പോൾ ഇഷ്ട ടീമിനോടുള്ള ആരാധന ലോക്ഡൗൺ മൂലം പ്രകടിപ്പിക്കാൻ സാധിക്കാതെ നിരാശയിലായിരുന്നു ഫുട്ബാൾ പ്രേമികൾ.
വ്യാഴാഴ്ച മുതൽ ലോക്ഡൗൺ പ്രാദേശികമാക്കിയതോടെ ഫുട്ബാൾ ആരവം കവലകളിലും നിറയുകയാണ്. ഇഷ്ട ടീമിെൻറ ജയവും പരാജയവും തുടർന്നുള്ള തർക്കങ്ങളും പോരും സമൂഹ മാധ്യമം വഴി മാത്രമായിരുന്നു നടത്തിയിരുന്നെങ്കിൽ ഇനി ചിത്രം മാറുകയാണ്.
കോപ അമേരിക്കയിൽ ബ്രസീലിനും അർജൻറീനക്കുമാണ് കൂടുതൽ ആരാധകരുള്ളത്. യൂറോയിൽ ഇഗ്ലണ്ട്, ജർമനി, പോർചുഗൽ, സ്പെയിൻ, പോളണ്ട്, ഫ്രാൻസ് എന്നീ ടീമുകൾക്കാണ് ആരാധകർ ഏറെയുള്ളത്.
ഫ്ലക്സുകളും കൊടിതോരണങ്ങളുമായി കവലകൾ നിറഞ്ഞ് ഫുട്ബാൾ പ്രേമികൾ തമ്മിൽ പോരുമുറുകാറാണ് പതിവ്. ഇതെല്ലാം ലോക്ഡൗൺ കൊണ്ട് പോയെങ്കിലും ഇപ്പോൾ തെരുവുകൾ ഉണർന്നു കഴിഞ്ഞു.
വ്യാഴാഴ്ച മുതൽ ഫുട്ബാൾ പ്രേമികൾ ഇഷ്ട ടീമിെൻറ ഫ്ലക്സും കൊടിതോരണങ്ങളും കെട്ടി തുടങ്ങിയിട്ടുണ്ട്.
തിരൂരങ്ങാടി മൊത്ത വിതണക്കാരിൽ ണങ്ങളുടെ കച്ചവടം തകൃതിയായി നടക്കുന്നുമുണ്ട്. ഫ്ലക്സ് കടകളിൽ ഇപ്പോൾതന്നെ ടീമുകളുടെ ഫ്ലക്സ് ഓർഡറുകൾ കൂടി വരുന്നുമുണ്ട്. ഇനി ഇഷ്ട ടീമുകളുടെ പോരുകൾ വീട്ടിൽ നിന്നും കവലകളിലേക്ക്. ഫുട്ബാൾ ആവേശമൊക്കെ കൊള്ളാം, കോവിഡ് മാനദണ്ഡം പാലിച്ചില്ലെങ്കിൽ പൂട്ടിടാൻ പൊലീസ് നേരിട്ടുതന്നെ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.