തിരൂരങ്ങാടി: മഴ തിമിർത്തു പെയ്തതോടെ നന്നമ്പ്ര കാളംതിരുത്തി തോടിൽ വെള്ളം പൊങ്ങി. സമീപത്തെ വീടുകൾ നിലവിൽ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മാസങ്ങൾക്ക് മുമ്പ് ഈ തോടിൽ മണ്ണിട്ട് നികത്തി റോഡ് നിർമിക്കുന്നതിനെ ചൊല്ലി വലിയ വിവാദമുയർന്നിരുന്നു. തോട് മണ്ണിട്ട് നികത്തിയതിനെതിരെ നൽകിയ പരാതിയിൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് സമയബന്ധിതമായി പഞ്ചായത്ത് നടപ്പാക്കാത്തതാണ് പ്രദേശത്ത് വെള്ളം കെട്ടിനിൽക്കാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. തോട് പൂർണാവസ്ഥയിൽ പുനഃസ്ഥാപിക്കണമെന്നും കെട്ടിനിൽക്കുന്ന വെള്ളത്തിന് പരിഹാരം ഉടനടി കാണണമെന്നും നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.