തിരൂരങ്ങാടി: നാല് വീട്ടുകാർ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പൈപ്പ് ലൈൻ പൊട്ടിയപ്പോൾ വ്യക്തി വിരോധത്തിെൻറ പേരിൽപഞ്ചായത്ത് സെക്രട്ടറി പൈപ്പ് നന്നാക്കാൻ അനുവദിക്കുന്നില്ലെന്ന പരാതിയിൽ അടിയന്തരമായി വിശദീകരണം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ.
മുന്നിയൂർ പഞ്ചായത്ത് സെക്രട്ടറി നാലാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. മുന്നിയൂർ വെളിമുക്ക് സ്വദേശി പറമ്പിൽ അബൂബക്കറിെൻറ പരാതിയിലാണ് നടപടി. കടലുണ്ടി പുഴക്ക് സമീപമാണ് പരാതിക്കാരെൻറ വീട്. പരാതിക്കാരെൻറ കിണറിലുള്ളത് ഉപ്പുവെള്ളമാണ്.
തുടർന്ന് മറ്റൊരു സ്ഥലത്ത് പുതിയ കിണർ കുഴിച്ചു. പുതിയ പൈപ്പ് സ്ഥാപിച്ച് കിണറിൽനിന്ന് വെള്ളം വീട്ടിലെത്തിക്കുകയാണ് ചെയ്യുന്നത്. തയ്യിലകടവ്-അവുഞ്ഞിത്തറ റോഡിലൂടെയാണ് വെള്ളം എത്തിക്കുന്നത്. പഞ്ചായത്തിെൻറ നേതൃത്വത്തിൽ പിന്നീട് ഈ റോഡ് കോൺക്രീറ്റ് ചെയ്തു. ഇതിനിടെ പൈപ്പിന് ലീക്കുണ്ടായി. തുടർന്ന് വെള്ളം കൊണ്ടുവരാൻ കഴിയാതായി. കോൺക്രീറ്റ് പൊളിച്ച് പൈപ്പ് ചോർച്ച താൻ പണം മുടക്കി നന്നാക്കാമെന്ന് മുന്നിയൂർ പഞ്ചായത്തിന് എഴുതി നൽകിയിട്ടും സെക്രട്ടറി അനുവദിക്കുന്നില്ലെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.